പവർ പ്ലേയിൽ ഓപ്പണർമാർ കസറി; ഐപിഎല്ലിൽ ബംഗളുരുവിനെതിരെ ഹൈദരാബാദിന് തീ പാറുന്ന തുടക്കം

abhishek sharma

പിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ ആതിഥേയരായ സൺറൈസേഴ്‌സ് ഹൈദരാബാദിന് തീ പാറുന്ന തുടക്കം. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ആറോവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 63 റൺസ് നേടി.

ഓപ്പണർമാരായ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും തുടക്കത്തിൽ തന്നെ ആർസിബി ബൗളർമാരെ കടന്നാക്രമിച്ചു.ട്രാവിസ് ഹെഡ് 16 പന്തിൽ 26 റൺസ് നേടി തകർപ്പൻ ഇന്നിങ്സ് കളിച്ചെങ്കിലും രസിഖ് സലാം ദാറിന്റെ പന്തിൽ പുറത്തായി. എന്നാൽ മറുവശത്ത് അഭിഷേക് ശർമ്മ 14 പന്തിൽ 26 റൺസുമായി അതിവേഗത്തിൽ സ്കോർ ഉയർത്തുകയാണ്.

Also Read:ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി, നടപടി പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം: സിപിഐഎം

ശർമ്മയ്ക്കൊപ്പം നിലവിൽ കീപ്പർ ഇഷാൻ കിഷൻ ആണ് ക്രീസിൽ. ബാറ്റിങ്ങിന് അനുകൂലമായ ഹൈദരാബാദിലെ പിച്ചിൽ കൂറ്റൻ സ്കോർണ്ടെത്തി ബംഗളുരുവിലെ സമ്മർദ്ദത്തിൽ ആക്കാനായിരിക്കും ഹൈദരാബിദിന്റെ ശ്രമം. ബെംഗളുരുവിന്റെ മുൻ നിര ബൗളെർമാരായ ഭുവനേശ്വർ കുമാറും ജോഷ് ഹാസിൽവുഡ്‌മാണ് ഹൈദരാബാദി കളിക്കാരുടെ ബാറ്റിന്റെ ചൂടറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News