‘ഫിയറില്ല ഫയറാടാ’, പട്ടാപ്പകൽ വീട്ടിൽക്കയറിയ കള്ളന്മാരെ ഓടിച്ചിട്ട് തല്ലി അമ്മയും മകളും, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

പട്ടാപ്പകൽ വീട്ടിൽക്കയറിയ കള്ളന്മാരെ ഓടിച്ചിട്ട് തല്ലി അമ്മയും മകളും. ഹൈദരാബാദിലെ ബെഗംപെറ്റില്‍ വ്യവസായിയുടെ വീട്ടിലാണ് മോഷണത്തിനായി കഴിഞ്ഞദിവസം രണ്ടുപേരെത്തിയത്. മൂന്ന് സ്ത്രീകൾ മാത്രമായിരുന്നു ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ആയുധവുമായാണ് ഇവർ വീട്ടിൽ കയറിയത്. എന്നാൽ അമ്മയുടെയും മകളുടെയും ചെറുത്തുനിൽപ്പിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതെ കള്ളന്മാർ പിന്തിരിഞ്ഞ് ഓടുകയായിരുന്നു.

ALSO READ: യാത്രക്കിടയിൽ പ്രസവവേദന, സഹായികളായത് സഹയാത്രികരായ യുവതികൾ; ഒടുവിൽ കുഞ്ഞിന് ആ ട്രെയിനിന്റെ പേരിട്ട് അമ്മ

അമ്മയും മകളും ചേർന്ന് കള്ളനെ തുരത്തുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീടിനു പുറത്തേക്ക് അടിച്ചു തെറിപ്പിച്ച മോഷ്ടാവിനെ സുഗമമായി കൈകാര്യം ചെയ്യുന്ന ഇരുവരും മോഷ്ടാവിനെ തറയിലേക്ക് തള്ളിവീഴ്ത്തിയതിനു ശേഷം ഇയാളെ പിടിച്ചൊതുക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവിന്റെ കയ്യില്‍ നിന്നും ആയുധം പിടിച്ചുവാങ്ങി അമ്മ അയാളെ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News