
കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശമുറ്റിയ ഐ എസ് എൽ സീസൺ. ഏറെ സംഭവബഹുലമായ 2024- 25 സീസണിലെ അവസാന മത്സരത്തിൽ ഹൈദരാബാദിനോട് ബ്ലാസ്റ്റേഴ്സ് സമനിലയിൽ കുടുങ്ങി. ഇരുടീമുകളും നേരത്തേ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ലീഗ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ എട്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തു.
അവസാന മത്സരത്തിൽ ഇരുടീമുകളും ഒന്നുവീതം ഗോൾ നേടി. കേരള ബ്ലാസ്‌റ്റേഴ്‌സ് ആണ് ആദ്യം വല ചലിപ്പിച്ചത്. ഏഴാം മിനുട്ടില്‍ ദുസന്‍ ലഗാറ്ററിന്റെ വകയായിരുന്നു ഗോള്‍. എന്നാല്‍, ആദ്യ പകുതി അവസാനിക്കും മുമ്പുതന്നെ ഹൈദരാബാദ് സമനില പിടിച്ചു. 45ാം മിനുട്ടില്‍ സൗരവ് കെ ആണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്. ഹൈദരാബാദിലായിരുന്നു മത്സരം.
Read Also: മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി അന്തരിച്ചു
13 ടീമുകൾ മാറ്റുരച്ച ലീഗിൽ ഹൈദരാബാദ് 12ാം സ്ഥാനത്താണ്. മുഹമ്മദൻ എസ് സിയാണ് 13ാമത്. മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് ആണ് ഒന്നാമത്. എഫ് സി ഗോവ, ബെംഗളൂരു എഫ് സി എന്നിവ രണ്ടുംമൂന്നും സ്ഥാനത്താണ്. പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനുണ്ടാകും. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഈ സീസണിന്റെ പകുതിയിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here