ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയ മകൾ യാചകയായി തെരുവിൽ, സഹായമഭ്യർത്ഥിച്ച് അമ്മ

ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയ മകളെ യാചകരുടെ റോപതിൽ കണ്ട ഞെട്ടലിലാണ് ഒരമ്മ. സേദ ലുലു മിന്‍ഹാജ് സൈദി എന്ന യുവതിയാണ് യുഎസ് തെരുവുകളിൽ ഭക്ഷണവും കിടപ്പടവുമില്ലാതെ അലഞ്ഞുനടന്നിരുന്നത്.

ALSO READ: മൂന്നാമൂഴം സ്വയം പ്രഖ്യാപിച്ച് മോദി; പ്രഖ്യാപനം G20 ഉദ്‌ഘാടനവേദിയിൽ

ഉന്നതപഠനത്തിനായി 2021ൽ യു.എസിൽ എത്തിയതായിരുന്നു സേദ ലുലു മിന്‍ഹാജ് സൈദി. എന്നാൽ യു.എസിൽ എത്തിയതോടെ യുവതിയുടെ സാധനങ്ങളും മറ്റും മോഷണം പോയി. ഇതോടെ മറ്റ് മാർഗങ്ങൾ അറിയാതെവന്ന സേദ തെരുവിൽ അലഞ്ഞുനടക്കുകയായിരുന്നു. വളരെ മോശം അവസ്ഥയിലാണ് സേദയെ തെരുവിൽ കണ്ടെത്തിയത്. മാനസികമായി പ്രശ്നങ്ങളും സേദ നേരിടുന്നുണ്ടായിരുന്നു. മകളെ കണ്ടുകിട്ടിയതോടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് മകളെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് യുവതിയുടെ അമ്മ കത്തയച്ചിരിക്കുകയാണ്.

ALSO READ: കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി; എല്‍ഡിഎഫ് പ്രതിനിധികള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയെ കണ്ടു

“ഡെട്രോയ്റ്റിലെ ട്രൈന്‍ സര്‍വകലാശാലയില്‍ ഉന്നതപഠനത്തിനായി പോയതാണ് തന്റെ മകള്‍. 2021 ആഗസ്റ്റിലാണ് അവള്‍ അവിടെ എത്തിയത്. കഴിഞ്ഞ രണ്ടുമാസക്കാലമായി മകള്‍ തങ്ങളെ വിളിച്ചിട്ടില്ല. മകളുടെ വിവരങ്ങള്‍ അറിയാനും സാധിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദരാബാദുകാരായ ചിലരുടെ സഹായത്തോടെയാണ് മകള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്നും അവളുടെ സാധനങ്ങളെല്ലാം മോഷണം പോയെന്നും ഞങ്ങള്‍ അറിഞ്ഞത്. ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാതെ ചിക്കാഗോയിലെ തെരുവില്‍ അലയുകയാണ് അവൾ”; യുവതിയുടെ അമ്മ കത്തിൽ പറയുന്നു.

ALSO READ: ‘ഗോൾഡിൽ നഷ്ടങ്ങളില്ല, കേട്ടതെല്ലാം കള്ളക്കഥകൾ’: അൽഫോൺസ് എന്ന ബ്രാൻഡും അമിത പ്രതീക്ഷയുമാണ് പ്രശ്നമായതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

ദുരവസ്ഥയിലായ തന്റെ മകളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് അമ്മ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സഹായത്തിനായി യു.എസിലെ ഒരു സാമൂഹിക പ്രവർത്തകന്റെ നമ്പറും കൊടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News