നിരത്ത് കീഴടക്കിയ എസ് യു വി രാജാവ്; ഹുണ്ടായ് ക്രെറ്റയ്ക്ക് 10 വയസ്!

hyundai-creta-suv-10th-year

ഹുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവുമധികം വിജയിച്ച കാര്‍ ഏതാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയാന്‍ കഴിയുന്ന നാമമാണ് ക്രെറ്റ എന്നത്. ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കി എസ് യു വി ഐക്കണായി മാറിയ ക്രെറ്റയ്ക്ക് പത്ത് വയസ്. 2015 ജൂലൈയിലാണ് ആദ്യമായി ഇന്ത്യയില്‍ ക്രെറ്റ നിരത്തില്‍ ഇറക്കുന്നത്. ഓരോ അപ്‌ഡേറ്റുകളിലും പുതുമയും ആധുനികതയും കൊണ്ടുവന്ന ക്രെറ്റ വിശ്വാസ്യതയുടെ കാര്യത്തിലും വാഹനപ്രേമികളുടെ മനംകവര്‍ന്നു. അങ്ങനെ ഇന്ത്യയിലെ എസ് യു വി രാജാവായി ക്രെറ്റ മാറി.

എസ് യു വി രാജാവിന്റെ ജൈത്രയാത്ര

2015 ജൂലൈ: ഇന്ത്യയില്‍ ആദ്യമായി ക്രെറ്റ അവതരിപ്പിച്ചു

പുതിയ ഡിസൈന്‍ ഭാഷ: സ്മാര്‍ട് ലുക്ക്, പ്രീമിയം ഫീച്ചറുകള്‍, ഹൈ-റൈഡ് പോസിഷന്‍

ഡിമാന്‍ഡ്: ആദ്യവര്‍ഷം തന്നെ 80,000 യൂണിറ്റ് വിറ്റ് എതിരാളികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കി

2020: രണ്ടാംതലമുറ ക്രെറ്റ അവതരിപ്പിച്ചു – വലുപ്പം കൂട്ടി, അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ടുവന്നു.

2024: ക്രെറ്റ വീണ്ടും മുഖംമിനുക്കി – ADAS ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാ, കണക്റ്റിവിറ്റി ഫീച്ചറുകള്‍

വില്‍പ്പന ചരിത്രം: 10 വര്‍ഷത്തില്‍ 11 ലക്ഷം യൂണിറ്റുകള്‍ വിറ്റു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറെ ജനപ്രീതിയോടെ മുന്നേറുന്ന എസ് യു വിയാണ് ക്രെറ്റ

കാര്‍പ്രേമികളുടെ സ്വപ്നം

ഇന്ന് ഹുണ്ടായ് ക്രെറ്റ വെറുമൊരു എസ് യു വി മാത്രമല്ല, മറിച്ച് ഒരു സ്റ്റാറ്റസ് സിംബലായിത്തീര്‍ന്നു. ആകര്‍ഷകവും തനതുമായ ഡിസൈന്‍, അതിമനോഹരമായ ഇന്റീരിയര്‍, ആധുനിക ടെക്‌നോളജികള്‍, ചെറുതും വലിയതുമായ നഗരങ്ങളിലെ കുടുംബങ്ങള്‍ക്കും, യാത്രാപ്രേമികള്‍ക്കും ഏറെ പ്രിയപ്പെട്ട കാറായി ക്രെറ്റ മാറുന്നതിന് മറ്റ് കാരണങ്ങള്‍ വേണ്ടല്ലോ.

ഇപ്പോള്‍ ഡിജിറ്റല്‍ ഐക്കണ്‍

ഹുണ്ടായി ബ്ലൂ ലിങ്ക്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, സണ്‍റൂഫ്, ADAS, ബോസ് ഓഡിയോ – ഇങ്ങനെ ഏതൊരാളെയും മോഹിപ്പിക്കുന്ന അടിമുടി ഡിജിറ്റല്‍ സംവിധാനങ്ങളാണ് ക്രെറ്റയിലുള്ളത്.


2024 ലെ മോഡലില്‍ 360 ഡിഗ്രി കാമറ, ഹൈവേ ഡ്രൈവിങ് അസിസ്റ്റ്, ലോന്റ്യൂഡ് ഇന്ധനക്ഷമത തുടങ്ങി ഒട്ടേറെ ആധുനിക പ്രത്യേകതകള്‍ ക്രെറ്റയില്‍ ഉള്‍പ്പെടുത്തിയാണ് മുഖംമിനുക്കി എത്തിയത്.

2015 മുതല്‍ ഈ പത്ത് വര്‍ഷത്തിനിടെ 11 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. കോംപാക്ട് എസ് യു വി സെഗ്മെന്റില്‍ 22 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കിയാണ് ഹുണ്ടായിയുടെ അഭിമാനതാരം പ്രയാണം തുടരുന്നത്. ബംഗളൂരു, ദില്ലി, ചെന്നൈ, കൊച്ചി, മുംബൈ അങ്ങനെ രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ക്രെറ്റ ഒരു സൂപ്പര്‍ഹിറ്റായി കഴിഞ്ഞു.

’10th Year Anniversary Edition’ എന്ന പ്രത്യേക പതിപ്പും ഹുണ്ടായി വിപണിയില്‍ എത്തിച്ചു. സ്‌പോര്‍ട്ടി ഡിസൈന്‍ എലമെന്റുകള്‍, പുതിയ കളര്‍ ഓപ്ഷനുകള്‍, പ്രത്യേക ലോഗോകള്‍ എന്നിവയോടെ ഇത് ക്രെറ്റ ആരാധകരെ കൂടുതല്‍ ആകര്‍ഷിക്കും.

‘ക്രെറ്റ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വിപണി മാറ്റിയെഴുതിയ കാറാണ്. ഇന്ത്യന്‍ ഉപഭോക്താവിന്റെ ഹൃദയം പിടിച്ചെടുക്കാന്‍ കഴിഞ്ഞ ഈ മോഡലില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’- ഹുണ്ടായി ഇന്ത്യ സി ഇ ഒ തരുണ്‍ ഗാര്‍ഗ് പറയുന്നു.

ക്രെറ്റ ജനപ്രിയമാകാനുള്ള കാരണങ്ങള്‍

  • മികച്ച ഡ്രൈവിങ് അനുഭവം- പവര്‍ഫുളായ എഞ്ചിന്‍ ഓപ്ഷനുകള്‍ – പെട്രോള്‍, ഡീസല്‍, ടര്‍ബോ വേരിയന്റുകള്‍ മികച്ച ഡ്രൈവിങ് അനുഭവം പ്രദാനം ചെയ്യുന്ന വാഹനമാണിത്.
  • സ്‌റ്റൈലിഷ് ഡിസൈന്‍- ആകര്‍ഷകവും സ്‌പോര്‍ട്ടിയുമായ ഡിസൈനാണ് മറ്റൊരു പ്രധാന സവിശേഷത.

സൗകര്യങ്ങള്‍ നിറഞ്ഞ ക്യാബിന്‍- ആവശ്യത്തിന് സ്ഥലസൌകര്യങ്ങളുള്ളതാണ് ക്രെറ്റയുടെ ഉള്‍വശം. മികച്ച ലെഗ്‌സ്‌പേസും ബൂട്ട് സ്‌പേസും ഈ വാഹനത്തിനുണ്ട്.

  • ബ്രാന്‍ഡ് വിശ്വാസ്യതയും സര്‍വീസ് നെറ്റ്‌വര്‍ക്കും- ഹുണ്ടായി ഇന്ത്യയില്‍ കൈവരിച്ച മികച്ച ബ്രാന്‍ഡ് പരിവേഷവും വിശ്വാസ്യതയും ക്രെറ്റയുടെ കാര്യത്തിലും അക്ഷരംപ്രതി നിലനിര്‍ത്തി. മികച്ച സര്‍വീസ് ശൃംഖലയും ഹുണ്ടായിയോടും അതുവഴി ക്രെറ്റയോടുമുള്ള ഇഷ്ടം വര്‍ദ്ധിപ്പിച്ചു.

ഇനിയുള്ള യാത്ര

10 വര്‍ഷം പിന്നിടുമ്പോള്‍, ക്രെറ്റ ഇപ്പോഴും ‘ബെസ്റ്റ് സെല്ലിങ് കോംപാക്ട് എസ് യു വി’ എന്ന പദവിയില്‍ വിരാജിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ രാജ്യത്ത് 2025 ജൂണ്‍ മാസത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന നേട്ടവും ക്രെറ്റയ്ക്കാണുള്ളത്. EV പതിപ്പും ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. പുതിയ തലമുറ ഉപഭോക്താക്കളുടെ സ്വപ്നം ഇനി ക്രെറ്റ ഇലക്ട്രിക് ആയിമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News