‘ധുരന്ധറിൽ നിന്നും ഒരുപാട് ദൂരെയാണ് ഞാൻ, നിങ്ങളോ?’ സൂപ്പർ താരങ്ങളെ പരി​ഹസിച്ച് പ്രകാശ് രാജ്

prakashraj against dhurandhar

ധുരന്ധർ ടു വിനെ വിമർശിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് നടൻ പ്രകാശ് രാജ്. ഇതിന് പുറമെ സിനിമയെ പ്രശംസിച്ച സൗത്ത് ഇന്ത്യൻ പ്രമുഖ താരങ്ങളായ അല്ലു അർജുൻ, വിജയ് ദേവർകൊണ്ട, ജൂനിയർ എൻ ടി ആർ എന്നിവരെ പരോക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ഇപ്പോൾ നവമാധ്യമത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ പ്രചരിക്കുന്നത്. ധുരന്ധ‌ർ ഒരു പ്രൊപ്പ​ഗണ്ടാ സിനിമയാണെന്ന വലിയ തരത്തിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇതിനിടയിലാണ് സിനിമയെ പരിഹസിച്ച് പ്രകാശ് രാജ് രം​ഗത്ത് വന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിൻ്റെ പ്രതികരണം. രണ്ട് പോസ്റ്റുകളാണ് അദ്ദേഹം പങ്കു വച്ചത്. ആദ്യത്തേതിൽ പഴയ ഹിന്ദി ​ഗാനം അഭി ന ജാവോ ഝോഡ് കെ പങ്കു വച്ച് ഞാൻ ധുരന്ധറിൽ നിന്നും ഒരുപാട് ദൂരെയാണെന്ന കാപ്ഷനും അദ്ദേഹം പങ്കു വച്ചു.

Also read: ആദിത്യ ധർ ബിജെപി പ്രചാരകൻ, ധുരന്ദർ 2 വെൽ മെയ്ഡ് പോലുമല്ല; സിനിമയെ രൂക്ഷമായി വിമർശിച്ച് ധ്രുവ് റാഠി

രണ്ടാമത്തെ പോസ്റ്റിലാണ് അദ്ദേഹം താരങ്ങൾക്കുള്ള മറുപടി നൽകിയത്. അല്ലു അർജുൻ, വിജയ് ദേവർകൊണ്ട, ജൂനിയർ എൻ ടി ആർ എന്നിവർ സിനിമയെ അഭിന്ദിച്ച് രം​ഗത്ത് വന്നിരുന്നു. അതിനാണ് പ്രകാശ് രാജിൻ്റെ പരോക്ഷ മറുപടി. ”കടപ്പാടിന്റെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു” എന്നായിരുന്നു അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News