‘തോറ്റു പോയി എല്ലാ അര്‍ത്ഥത്തിലും’ ചുവരില്‍ കുറിച്ച ശേഷം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെയാണ് ബുധനാഴ്ച വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഗണേഷ് കുമാര്‍.

രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് ഡോക്ടറെ ആത്മഹത്യ കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രി പത്ത് മണിവരെ സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സഹഡോക്ടര്‍മാരോടൊപ്പം ഗണേഷ് കുമാര്‍ ഫുട്ബോള്‍ കളിച്ചിരുന്നു.

‘തോറ്റു പോയി, എല്ലാ അര്‍ത്ഥത്തിലും’ എന്ന് ചുവരില്‍ കുറിച്ച ശേഷമാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്ത്. മഷിയില്‍ കൈ മുക്കി ചുവരില്‍ പതിച്ചതായും കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here