‘ആ നടനെ കണ്ടപ്പോഴാണ് എനിക്ക് നായകൻ ആകണം എന്ന് തോന്നിയത്’: ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ധ്യാൻ ശ്രീനിവാസൻ. നടനായി മാത്രമല്ല, സംവിധായകനായും നിർമ്മാതാവായുമൊക്കെ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരു താരം കൂടെയാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാലോകത്തേയ്ക്ക് കടന്ന് വരുന്നത്. ധ്യാനിന്റെ അഭിമുഖങ്ങൾ എന്നും വലിയ വൈറലാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകനും തന്റെ അമ്മാവനുമായ എം.മോഹനനൊപ്പമാണ് താൻ ആദ്യമായി ഒരു സിനിമയിൽ സഹായിയായി വർക്ക് ചെയ്യുന്നതെന്നും അന്ന് മുതലാണ് സംവിധായകനാവാൻ തനിക്ക് തോന്നിയതെന്നും ധ്യാൻ പറഞ്ഞിരുന്നു. സിനിമയിലെ നായകനായ അനൂപ് മേനോനെ കണ്ടപ്പോൾ നായകനാവുന്നതാണ് നല്ലതെന്ന് തോന്നിയെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ തുറന്നുപറച്ചിൽ.

Also read: സംവിധാനം ചെയ്തത് എന്റെ സ്വന്തം വരദ; എമ്പുരാനെ പ്രശംസിച്ച് പ്രഭാസ്

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:

‘അമ്മാവൻ എം. മോഹനൻ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയം. അതിൽ അസിസ്റ്റന്റായി. അന്ന് മുതലാണ് സംവിധായകനാകണമെന്ന മോഹം തുടങ്ങിയത്. ആ സിനിമയിൽ അനൂപ് മേനോൻ ആയിരുന്നു നായകൻ. അദ്ദേഹത്തെ കണ്ടപ്പോൾ നായകനാകാനും തോന്നി. പിന്നെ, ചില നിർമാതാക്കളുടെ പത്രാസ് കണ്ടപ്പോൾ അതാകണം വഴിയെന്നു തോന്നി,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ തന്റെ അച്ഛൻ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും കാര്യം പറഞ്ഞപ്പോൾ അച്ഛൻ സിനിമയെ കുറിച്ച് വിശദമായി ചോദിച്ചെന്നും ധ്യാൻ പറയുന്നു. എന്നാൽ നയൻതാരയോടൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം വേറെയൊന്നും ചോദിച്ചില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

Also read: വിണ്ണൈത്താണ്ടി വരുവായ മറ്റൊരു നടനു വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു, ആക്ഷൻ ​രം​ഗങ്ങളില്ലാത്തതിനാൽ അദ്ദേഹം നോ പറഞ്ഞു: ​ഗൗതം വാസുദേവ മേനോൻ

‘ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അച്ഛൻ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ വന്നു ചോദ്യമഴ. ‘എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷൻ, എന്നു ഷൂട്ടിങ് തുടങ്ങും, സ്ക്രിപ്റ്റ് എഴുതി തീർന്നെങ്കിൽ കാണിക്കൂ. ഞാനൊന്നു വായിക്കട്ടെ’. ഞാൻ പറഞ്ഞു, ‘നയൻതാരയാണ് നായിക. നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെ പെട്ടെന്നു മറുപടി പറഞ്ഞു, ഞാൻ റെഡി, ‘ധ്യാൻ ശ്രീനിവാസൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News