പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ക്രൈംബ്രാഞ്ച് ലക്ഷ്മണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശമുള്ളതിനാല്‍ ലക്ഷ്മണിനെ ജാമ്യത്തില്‍ വിട്ടു. കേസിലെ നാലാം പ്രതിയാണ് ഐജി ലക്ഷ്മണ്‍.

also read- ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം; എ സി മൊയ്തീനെതിരെയുള്ള ഇ ഡി പരിശോധനയിൽ പ്രതിഷേധവുമായി സി പി ഐ എം

ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ഐജി ലക്ഷ്മണ്‍ കളമസേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. ചോദ്യംചെയ്യലിനായി ഇന്ന് ഹാജരാകുമെന്ന് ലക്ഷ്മണ്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ലക്ഷ്മണിന്റെ അറസ്റ്റ് വ്യാഴാഴ്ചവരെ കോടതി തടഞ്ഞിരുന്നു.

ചോദ്യംചെയ്യലിനായി രണ്ടുവട്ടം നോട്ടീസ് നല്‍കിയിട്ടും ഹാജരായിട്ടില്ലെന്നും അതിനാല്‍ ഐജി ലക്ഷ്മണിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകാമെന്ന് ഐജി ലക്ഷ്മണ്‍ ഹൈക്കോടതിയെ അറിയിച്ചത്.

also read- നാൻ കേട്ടേൻ, അവർ കൊടുത്തുട്ടാറ്; രജനികാന്ത് സമ്മാനമായി നൽകിയ കൂളിങ് ഗ്ലാസിന്റെ ചിത്രം പങ്കുവെച്ച് ‘ജയിലർ’ താരം ജാഫർ സാദ്ദിഖ്

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ ഐജി ലക്ഷ്മണിന്റെ പങ്ക് വ്യക്തമാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വ്യാജ പുരാവസ്തുക്കള്‍ക്ക് ആധികാരികത വരുത്തിയതും കോടികള്‍ വിലമതിക്കുന്നവയാണെന്ന ധാരണ പരത്തി സാമ്പത്തിക തട്ടിപ്പിനു വഴിയൊരുക്കിയതും ലക്ഷ്മണാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News