മന്ത്രി മുഹമ്മദ് റിയാസ് സാറിനോട് ഒരു വലിയ അഭ്യർത്ഥനയുണ്ട്, പെപ്പെ പറഞ്ഞത് കേട്ട് ചിരിയടക്കാനാവാതെ ആരാധകർ

കനകക്കുന്നില്‍ സംഘടിപ്പിച്ച സംസ്ഥാന സർക്കാരിന്റെ പരിപാടിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനോട് നടൻ ആന്റണി വർഗീസ് പറഞ്ഞ രസകരമായ ഒരു അഭ്യർത്ഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രജനികാന്ത് നായകനായ ജയിലര്‍ ഇറങ്ങിയപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും താങ്കളും കുടുബത്തോടൊപ്പം തിയേറ്ററില്‍ പോയി ജയിലര്‍ കണ്ടില്ലേ, എന്നാല്‍ ആര്‍ ഡി എക്‌സ് കാണാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാവരും പോകണമെന്നുമായിരുന്നു പെപ്പെ വേദിയിൽ വച്ച് പറഞ്ഞത്.

ALSO READ: ചലച്ചിത്ര പ്രവർത്തകൻ കെ എസ് ബൈജു പണിക്കർ അന്തരിച്ചു

തിരുവനന്തപുരം കനകക്കുന്നിൽ വച്ച് നടന്ന ടൂറിസം വകുപ്പിന്റെ പരിപാടിയിൽ ആർ ഡി എക്‌സ് ടീമിന്റെ ഭാഗമായ ഷെയ്ന്‍ നിഗവും നീരജ് മാധവും പെപ്പെയുമായിരുന്നു മുഖ്യാഥിതികള്‍. ഇത്രയും വലിയ വേദിയില്‍ കൂടുതല്‍ സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും, ഖത്തര്‍ ലോകകപ്പിന് പോയപ്പോള്‍ മെസ്സിയേയും റൊണാള്‍ഡോയേയും നെയ്മറിനേയും നേരിട്ട് കണ്ടപ്പോഴുണ്ടായ അതേ സന്തോഷമാണ് ഇത്രയധികം ജനങ്ങളെ ഇവിടെ കണ്ടപ്പോള്‍ തനിക്ക് ഉണ്ടായതെന്നും പെപ്പെ വേദിയിൽ വച്ച് പറഞ്ഞു.

ALSO READ: ഹരീഷ് സാല്‍വെ വിവാഹിതനായി; ചടങ്ങിൽ നിത അംബാനി,ലളിത് മോദി, ഉജ്ജ്വല റാവത്ത് തുടങ്ങിയ പ്രമുഖരും

ആന്റണി വർഗീസ് പറഞ്ഞത്

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഖത്തര്‍ വേള്‍ഡ് കപ്പ് കാണാന്‍ പോയിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മെസ്സിയേയും നെയ്മറിനേയും കണ്ടപ്പോഴുണ്ടായ അതേ ആവേശം, അതേ ഫീലിങ്, അത് എനിക്ക് ഇവിടെ കാണാന്‍ പറ്റുന്നുണ്ട്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങളുടെ കയ്യടിയും ശബ്ദവും കേള്‍ക്കുമ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. റോബര്‍ട്ടിനേയും സേവ്യറിനേയും ഡോണിയേയും സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. നമ്മുടെ ആര്‍ ഡി എക്‌സ് നിങ്ങള്‍ നെഞ്ചില്‍ സ്വീകരിച്ചതില്‍ ഒരുപാട് നന്ദിയുണ്ട്.

നമ്മുടെ ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് സാറിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ജയിലര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ റിയാസ് സാറും നമ്മുടെ മുഖ്യമന്ത്രിയുമെല്ലാം കൂടി ജയിലര്‍ കാണാന്‍ പോയി. നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി ചേര്‍ന്ന് ആര്‍ ഡി എക്‌സ് കാണാന്‍ പോകണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. കണ്ടിട്ട് അഭിപ്രായം പറയണം. ഇതിനേക്കാള്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാനില്ല മച്ചാന്‍മരേ.. ലവ് യൂ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News