
ആദ്യമായാണ് ജോലിയുടെ കാര്യത്തിൽ കറുപ്പും വെളുപ്പും തമ്മിലുള്ള തുലനം ഉണ്ടായത് എന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. അത്തരത്തിലൊരു വിവേചനം കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഴുമാസമായിട്ടാണ് സംസ്ഥാനത്തെ ഉയർന്ന ബ്യൂറോക്രാറ്റായി പ്രവർത്തിക്കുന്നത്. പക്ഷേ ശാരദാ മുരളീധരൻ എന്ന രീതിയിൽ നേരത്തെയും കറുപ്പിന് എന്തോ പ്രശ്നം ഉണ്ടെന്ന് നാലാം വയസ്സു മുതൽ താൻ കേൾക്കുന്നുണ്ട് എന്നും ശാരദ മുരളീധരൻ പറഞ്ഞു.
Also read: വയനാട് പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം
‘ ഞാൻ കറുപ്പാണ്. ആ കറുപ്പിന് ഒരു പ്രശ്നവുമില്ല. പക്ഷേ ചിന്തയും മനസ്സും കറുപ്പാണ് എന്നു പറഞ്ഞാൽ എന്താണ് അർത്ഥം. കറുപ്പ് എന്നത് വൃത്തികേട് അല്ല. വൃത്തിയാണ്. ഇത് നമ്മൾ എല്ലാവർക്കും ഉള്ളിൽ ഉള്ള ധാരണയാണ്. പുറത്ത് പറയുന്നില്ല എന്ന് മാത്രം. കേരളത്തിലായതുകൊണ്ടാണ് താൻ ഇട്ട പോസ്റ്റിന് ഇത്രത്തോളം വലിയ പ്രതികരണം ഉണ്ടായത്. തുറന്നു സംസാരിക്കാൻ ചങ്കൂറ്റമുള്ള സമൂഹമാണ് നമ്മുടേത്’ – ശാരദ മുരളീധരൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here