
ചുങ്കത്തറ പൊതുയോഗത്തിൽ ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരേയും അക്രമിക്കാൻ ശ്രമിച്ചാല്‍ അടിച്ച് തല പൊട്ടിക്കുമെന്ന് പി വി അൻവര്‍ പറഞ്ഞു.
” നിങ്ങൾ മദ്യം കൊടുത്തുവിട്ടും, മയക്കുമരുന്ന് കൊടുത്തു വിട്ടും യുഡിഎഫിൻ്റെ പ്രവർത്തകരേയും എന്നെയും ആക്രമിച്ചാൽ വീട്ടിൽക്കയറി അടിച്ച് തല പൊട്ടിക്കും. അതിനൊരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ല. മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനം.”- എന്നാണ് അൻവർ പറഞ്ഞത്.
അതേസമയം ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയതാണെന്നാണ് അൻവർ ഇപ്പോൾ പ്രതികരിച്ചു. പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും തലയ്ക്കടിക്കും എന്ന് പറഞ്ഞതിൽ എന്താ സംശയമെന്നും അൻവർ ചോദിച്ചു. അടിച്ചാൽ തിരിച്ചടിക്കുമെന്നും അൻവർ പറഞ്ഞു, അക്രമികളെ പേടിച്ചു പൊതുപ്രവർത്തനം ചെയ്യാതിരിക്കാൻ സാധിക്കില്ലല്ലോ.
ENGLISH NEWS SUMMARY: PV Anwar gave a threatening speech at the customs meeting. PV Anwar said that if they tried to attack him and the UDF workers, he would beat them and break their heads.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

