
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബേസിൽ ജോസഫ്. സംവിധായകനും, സിനിമ നടനുമായി താരം മലയാള സിനിമയിൽ തിളങ്ങുകയാണ്. വിനീത് ശ്രീനിവാസന്റെ ചിത്രത്തിൽ സഹ സവിധായകനായാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് കുഞ്ഞിരാമായണം ഗോദ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. വളരെ പെട്ടന്ന് തന്നെ അദ്ദേഹത്തിന് മുൻ നിര സംവിധായകരിൽ ഒരാളായി മാറാൻ സാധിച്ചു.
2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന ചിത്രം സംവിധായകൻ എന്ന ബേസിലിന്റെ മികവ് തെളിയിച്ചു. വർഷങ്ങൾക്ക് ശേഷം, ജയ ജയ ജയ ജയ ഹേ, ഗുരുവായൂർ അമ്പലനടയിൽ, സൂക്ഷ്മദർശിനി, പൊൻമാൻ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ ബേസിൽ സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ കുഞ്ഞിരാമായണത്തെക്കുറിച്ച് സംസാരിക്കുകയാണ്.
ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിൻ്റെ കഥ പൂർത്തിയാക്കിയത് എന്ന് ബേസിൽ പറയുന്നു. റിമി ചെയ്ത കഥാപാത്രം പണ്ടായിരുന്നെങ്കിൽ കൽപന ചെയ്യേണ്ട വേഷമായിരുന്നെന്നും തൻ്റെ പ്രിയപ്പെട്ട സിനിമ കുഞ്ഞിരാമായണമാണെന്നും ബേസിൽ പറഞ്ഞു.
ബേസിൽ ജോസഫിന്റെ വാക്കുകൾ:
‘ഇൻഫോസിസിൽ നിന്നു നാലുമാസം ലീവ് എടുത്തു പോയാണ് തിരയിൽ അസിസ്റ്റ് ചെയ്‌തത്. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്നുകാണാവുന്നത് തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറുളളത്.
ഏതാണ്ട് ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ചു ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു. പിന്നാലെ ജോലി രാജി വെച്ചു, അന്നെനിക്ക് 24 വയസേയുള്ളൂ. വിനീതേട്ടനും ധ്യാനും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയാണത്. പിന്നെ, റിമിയുടെ ക്യാരക്ടർ. പണ്ടായിരുന്നെങ്കിൽ കൽപന ചേച്ചിയെ കൊണ്ട് ചെയ്യിക്കേണ്ട റോളാണത്. ഇപ്പോഴും എൻ്റെ ഫേവറിറ്റ് ആണ് കുഞ്ഞിരാമായണം. അത്ര ഇന്നസെന്റായി ഇനി സിനിമ ചെയ്യാനാകുമോ എന്നറിയില്ല,’ ബേസിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here