I.N.D.I.A; പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചു

26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ‘ഇന്ത്യന്‍ നാഷണല്‍ ഡെപലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ്’ (I.N.D.I.A) എന്ന് അറിയപ്പെടും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.

Also Read: “ഇനിയൊരിക്കലും ഞാൻ ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ല”: കോട്ടയം നസീർ

‘മോദി vs ഇന്ത്യ’ എന്നതാകും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. രണ്ടാം ദിവസത്തെ പ്രതിപക്ഷ യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് അഭിപ്രായ എല്ലാവര്‍ക്കും താത്പര്യപ്പെടുന്നൊരു പേരിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇടതു പാര്‍ട്ടികള്‍ അലൈന്‍സ് എന്ന പദത്തിന് പകരം ഫ്രണ്ട് (front) വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം, എന്‍.ഡി.എ (NDA) എന്ന പദം ഒവിവാക്കണമെന്ന് മറ്റു ചിലരും ആവശ്യമുന്നയിച്ചു. പ്രതിപക്ഷം (opposition) എന്ന പേര് മുന്നണിക്ക് വേണ്ടെന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ വാദിച്ചത്. ചര്‍ച്ചയ്‌ക്കൊടുവില്‍ രാഹുല്‍ ഗാന്ധിയാണ് I.N.D.I.A എന്ന പേര് പ്രഖ്യാപിച്ചതെന്ന് ജിതേന്ദ്ര അഹ്‌വാദ് ട്വീറ്റ് ചെയ്തു.

Also Read: മുംബൈ മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ്; ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മഹാനഗരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here