കല്‍ക്കരി കുംഭകോണത്തില്‍ ഐ എ എസ് ഓഫീസര്‍ പിടിയില്‍, നേരത്തെ കോണ്‍ഗ്രസ് എം എല്‍ എമാരുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു

ഛത്തീസ്ഗഢിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ ഐ എ എസ് ഓഫീസര്‍ അറസ്റ്റില്‍. കാര്‍ഷിക വകുപ്പ് ഡയറക്ടറും മുന്‍ കോര്‍ബ ജില്ലാ കളക്ടറുമായ രാണു സാഹുവിനെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാണു സാഹുവിന്‍റെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കോടിക്കണക്കിന്  വരുന്ന സ്വത്തുക്കളും കണ്ടുെകെട്ടി. ഇതിനുപിന്നാലെ ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥ അറസ്റ്റിലാവുകയായിരുന്നു.

ALSO READ: മണിപ്പൂരിനെ കലാപ ഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം: മുഖ്യമന്ത്രി

രാണു സാഹുവിന്‍റെ ഭര്‍ത്താവും ഐ എ എസ് ഉദ്യോഗസ്ഥനുമായ ജെ പി മൗര്യയെയും കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യംചെയ്തിരുന്നു. വിവാദമായ കല്‍ക്കരി കുംഭകോണത്തില്‍ രണ്ടാമത്തെ ഐ.എ.എസ്. ഓഫീസറാണ് പിടിക്കപ്പെടുന്നത്. 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ സമീര്‍ വിഷ്‌ണോയി നേരത്തെ അറസ്റ്റിലായിരുന്നു.

കുംഭകോണത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ സ്വത്തും ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു. 2010 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ രാണു സാഹു നേരത്തെ കോര്‍ബ, റായ്ഘട്ട് ജില്ലകളിലെ കളക്ടറായിരുന്നു. നിരവധി കല്‍ക്കരി ഖനികളുള്ള ജില്ലകളാണ് രണ്ടും.

ALSO READ: ‘സ്റ്റണ്ടിനെക്കാളും ആയാസകരമായിരുന്നു ആ വണ്ടിയോടിക്കൽ സീൻ, മുട്ട് വേദനിച്ചിരിക്കും’; മമ്മൂട്ടിയെ പ്രശംസിച്ച് വി എ ശ്രീകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News