ഇത് അഭിമാന സല്യൂട്ട്; ഐഎഎസ് ഓഫീസറായ മകൾക്ക് എസ്പിയായ പിതാവിൻ്റെ ബിഗ് സല്യൂട്ട്!

തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഒഫ് പൊലീസ് എൻ വെങ്കരേശ്വലുവിന് അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ് മകൾ ഉമ ഹരതി. വെറും ഉമ ഹരതിയല്ല, ഉമ ഹര തി ഐഎഎസ്.

ALSO READ ;സുരേഷ് ഗോപിയുടെ ഭാരത മാതാവ് പരാമര്‍ശം; അതൃപ്തി അറിയിച്ച് കൂടുതല്‍ പേര്‍

തെലങ്കാനയിൽ പരിശീലനം നടത്തുന്ന ഉമ , ഒരു സെമിനാറിൽ പങ്കെടുക്കാനാണ് അക്കാദമിയിലെത്തിയത്. അപ്പോഴാണ് പിതാവ് മകളെ സല്യൂട്ട് ചെയ്ത് സ്വീകരിച്ചത്. മറ്റൊരു കാര്യം ഫാദേഴ്സ് ഡേയുടെ തലേ ദിവസമാണ് ഈ സംഭവം എന്നതാണ്. ഇരുവരുടെയും വീഡിയോ ഇപ്പോൾ വൈറലാണ്. ആദ്യം മകൾക്ക് പൂച്ചെണ്ട് നൽകിയ ശേഷമാണ് ഉമയ്ക്ക് അച്ഛൻ്റെ വക സല്യൂട്ട് കിട്ടിയത്.

2022 ൽ യുപിഎസ് സി സിവിൽ സർവീസ് പരീക്ഷ മൂന്നാം റാങ്കോടെയാണ് ഉമ പാസായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News