
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി സുകാന്ത് ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകളുണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് ഇയാൾ വ്യാജമായി തയ്യാറാക്കിയത്.
വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ യുവതിയുടെ ബാഗില്‍ നിന്ന് ലഭിച്ചു. ഗര്‍ഭഛിദ്രം ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു. ഇതിന് ശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് സമ്മതമല്ലെന്ന് യുവതിയുടെ അമ്മക്ക് സുകാന്ത് സന്ദേശം അയക്കുകയായിരുന്നു.
Read Also: മഹാരാഷ്ട്ര: പൂനെയിൽ പണമില്ലെന്ന കാരണത്താൽ ആശുപത്രി ചികിത്സ നിഷേധിച്ചു; ഗർഭിണിക്ക് ദാരുണാന്ത്യം
സുകാന്തിനെ ഇന്നലെ പൊലീസ് പ്രതിചേര്‍ത്തിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം പേട്ട പൊലീസാണ് കേസ് എടുത്തത്. യുവതി ഉള്‍പ്പെടെ 3 വനിതാ ഐ ബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
വിവാഹത്തില്‍ നിന്ന് സുകാന്ത് പിന്മാറിയതോടെയാണ്, ലൈംഗിക ചൂഷണത്തിന് വിധേയയായ 24കാരിയായ യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സെക്കന്റുകളുടെ മാത്രം ദൈര്‍ഘ്യമുള്ള യുവതിയുടെ അവസാന ഫോണ്‍കോളുകള്‍ സുകാന്തുമായി ആയിരുന്നു. തിരുവനന്തപുരം നഗരത്തിലെ ചാക്കയിലെ റെയിൽ പാളത്തിലാണ് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here