ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു

sukanth

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ഐ ബി പിരിച്ചുവിട്ട്. ഐ ബി ഉദ്യോ​ഗസ്ഥനായ സുകാന്ത് സുരേഷിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ആത്മഹത്യ കേസിൽ പ്രതിചേർത്ത പശ്ചാത്തലത്തിലാണ് നടപടി.

ആത്മഹത്യ കേസിൽ പ്രതിചേർത്ത പശ്ചാത്തലത്തിൽ സുകാന്തിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്തിനെ പിരിച്ചു വിട്ടിരിക്കുന്നത്.

ALSO READ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

മരണത്തിന് പിന്നിൽ ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിൻ്റെ മാനസിക -ശാരീരിക ചൂഷണമാണെന്ന വിവരം പുറത്ത് വന്നിരുന്നു. യുവതിയെ ചൂഷണം ചെയ്യുകയും അക്കൗണ്ടിലെ തുക തട്ടിയെടുക്കുകയും ഗർഭഛിദ്രം നടത്താനായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത് കൃത്രിമ രേഖകളുണ്ടാക്കിയാണെന്നതും വിവാഹ രേഖകൾ ഉൾപ്പടെ സുകാന്ത് വ്യാജമായുണ്ടാക്കിയെന്നുമുള്ള വിവരവും പുറത്തുവന്നിരുന്നു.

ENGLISH NEWS SUMMARY: The IB has dismissed the officer accused in the incident where an IB officer jumped in front of a train in Thiruvananthapuram and died. IB officer Sukanth Suresh was dismissed from his job. The action comes in the backdrop of his being named as an accused in the suicide case.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News