
ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് മധുസൂധനൻ. മകൾ ജോലി കഴിഞ്ഞു നേരേ താമസസ്ഥലത്തേക്കാണ് പോകുന്നത്. കഴിഞ്ഞ ദിവസവും അങ്ങനെയാണ് പറഞ്ഞതെന്ന് മധുസൂധനൻ പറഞ്ഞു. താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല. റെയിൽവേ പാത ഉള്ള സ്ഥലത്തേക്ക് പോകണമെങ്കിൽ അതിനു പിന്നിൽ എന്തോ ഉണ്ട്, അതാണ് ദുരൂഹത എന്ന് പറയുന്നതെന്ന് അദ്ദേഹം പറയുന്നു.
റെയിൽവേ ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്നു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. അന്വേഷിച്ചാൽ ഫോൺ വിളിച്ചത് ആരെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോലിസ്ഥലത്ത് പ്രശ്നമുള്ളതായി അറിവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മകളുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.
also read; തൊഴിൽ സമരങ്ങളിൽ കേരളം ഏറ്റവും പിന്നിൽ: മന്ത്രി എം ബി രാജേഷ്
മരണം സംഭവിക്കുന്ന തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് മേഘയെ ഇടിച്ചത്. തിരുവനന്തപുരം ചാക്ക റെയില്‍വേ ട്രാക്കില്‍ ആണ് രാവിലെ മേഘയുടെ മൃതദേഹം കണ്ടെത്തിയത്. ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് മരണവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here