കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമായ കെ മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമായ കെ മാധവനെ ദില്ലിയില്‍ നടന്ന 24-ാമത് വാര്‍ഷിക പൊതുയോഗത്തിന് (എജിഎം) ശേഷം തെരഞ്ഞെടുത്തു. ഇന്ത്യയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്‌സ് ബോഡിയാണ് ഐ.ബി.ഡി.എഫ്.

READ ALSO:സ്വവര്‍ഗ വിവാഹം; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം, ഇസ്രയേല്‍-ഹമാസ് യുദ്ധം, അതിനൊപ്പമുള്ള സാമ്പത്തിക ചാഞ്ചാട്ടം എന്നിവയെത്തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി തുടങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും പൊതുവെ മാധ്യമങ്ങളും വിനോദ വ്യവസായവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് മാധവന്‍ ചടങ്ങില്‍ പറഞ്ഞു.

READ ALSO:കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷ മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News