
ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍മാരില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയായ നിതിന്‍ മേനോന്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം. ഫെബ്രുവരി 19ന് കറാച്ചിയില്‍ ആരംഭിച്ച് മാര്‍ച്ച് 9 വരെയുള്ള ടൂര്‍ണമെന്റിനുള്ള മൂന്ന് മാച്ച് റഫറിമാരും 12 അമ്പയര്‍മാരും ഉള്‍പ്പെടെ 15 മാച്ച് ഒഫീഷ്യല്‍മാരുടെ പട്ടിക ഐസിസി ബുധനാഴ്ച പ്രഖ്യാപിച്ചു.
ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡേവിഡ് ബൂണ്‍, ശ്രീലങ്കക്കാരനായ രഞ്ജന്‍ മഡുഗല്ലെ, സിംബാബ്‌വെയുടെ ആന്‍ഡ്രൂ പൈക്രോഫ്റ്റ് എന്നിവരെ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനുള്ള മാച്ച് റഫറിമാരായി തിരഞ്ഞെടുത്തു. പാകിസ്ഥാനിലെ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. സുരക്ഷാ കാരണങ്ങളാല്‍ ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരായ മത്സരത്തോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലായിരിക്കും.
Read Also: മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ ബിസിസിഐ നിരീക്ഷകന്‍; ചുമതല ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ
ഐസിസി നിഷ്പക്ഷ അമ്പയര്‍മാരെ നിയമിക്കുന്ന നയം പിന്തുടരുന്നതിനാല്‍ ദുബായില്‍ നടക്കുന്ന മത്സരങ്ങളില്‍ നിതിന് പങ്കെടുക്കാന്‍ കഴിയില്ല. ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്ത മൂന്ന് മാച്ച് റഫറിമാരും പരിചയസമ്പന്നരാണ്. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ബൂണ്‍ പങ്കെടുത്തിട്ടുണ്ട്, അതേസമയം 2013 ലെ ഫൈനല്‍ നിയന്ത്രിച്ചിരുന്നു മധുഗല്ലെ. 2017ലെ ടൂര്‍ണമെന്റിൽ പൈക്രോഫ്റ്റ് പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here