‘യഥാർഥ വെല്ലുവിളി ഇന്ത്യയെ പരാജയപ്പെടുത്തുക’; ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി

icc-champions-trophy-2025

ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടുക മാത്രമല്ല ഫെബ്രുവരി 23ന് ദുബായില്‍ മുഖ്യ എതിരാളിയായ ഇന്ത്യയെ പരാജയപ്പെടുത്തുകയാണ് പാകിസ്ഥാൻ്റെ മുന്നിലുള്ള യഥാർഥ വെല്ലുവിളിയെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നമുക്ക് വളരെ നല്ല ഒരു ടീമുണ്ട്. അവര്‍ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ യഥാര്‍ത്ഥ കടമ ചാമ്പ്യന്‍സ് ട്രോഫി നേടുക മാത്രമല്ല, ദുബായില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ നമ്മുടെ മുഖ്യ എതിരാളിയായ ഇന്ത്യയെ പരാജയപ്പെടുത്തുകയുമാണ്. മുഴുവന്‍ രാജ്യവും അവരുടെ പിന്നില്‍ നിലകൊള്ളുന്നുവെന്നും ഷെരീഫ് പറഞ്ഞു.

Read Also: ദേശീയ ഗെയിംസിൽ ഒത്തു കളി വിവാദം

ഇന്ത്യ- പാക് മത്സരം ആഗോള കായിക മത്സരത്തിലെ തന്നെ ഏറ്റവും വാശിയേറിയതാണ്. 90കള്‍ മുതല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനാണ് മുന്‍തൂക്കം. ഇന്ത്യയ്ക്കെതിരായ ഐസിസി ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ അവസാനമായി വിജയിച്ചത് 2021 ല്‍ ദുബായിലെ ടി20 ലോകകപ്പില്‍ ആണ്. നിലവിലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാരാണ് പാകിസ്ഥാന്‍. 2017ല്‍ ഇംഗ്ലണ്ടിൽ നടന്ന ടൂർണമെൻ്റിൽ പാകിസ്ഥാന്‍ ഫൈനലില്‍ വിജയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News