
സംഭവബഹുലം ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം. ഒന്നാം ദിനം അവസാനിച്ചപ്പോൾ ചർച്ചയാകുന്നത് വിരാട് കോഹ്‌ലിയുടെ സ്ലെഡ്ജിങ്ങായിരുന്നു. പത്തൊമ്പതു വയസ്സുകാരനായ ഓസീസിന്റെ അരങ്ങേറ്റ ഓപണർ സാം കോൺസ്റ്റാസിനെ സ്ലെഡ്ജ് ചെയ്തതിന് വിരാട് കോഹ്‌ലിക്കെതിരെ ഐസിസി നടപടി സ്വീകരിച്ചു.
മാച്ച് ഫീയുടെ 20 ശതമാനം പിഴയാണ് കൊഹ്ലിക്ക് വിധിച്ചിരിക്കുന്ന ശിക്ഷ. നാവശ്യമായി എതിർതാരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിനാണ് ഐസിസിയുടെ നടപടി. മത്സരത്തിന്റെ പത്താം ഓവറിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു.
Also Read: അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റ് നാളെ ആരംഭിക്കും
കൊഹ്ലിയുടെ പെരുമാറ്റം സാം കോൺസ്റ്റാസിനെ പ്രകോപിപ്പിക്കുകയും ഇരുവരും തമ്മിൽ സംസാരത്തിനിടയാകുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് ഇരുതാരങ്ങളേയും ശാന്തരാക്കിയത്. കൊഹ്ലിയുടെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി നിരവധി താരങ്ങൾ രംഗത്തെത്തി. മുൻ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ് കോഹ്‌ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Also Read: ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യാ പാക് മത്സരങ്ങള്‍ ദുബായില്‍
ഏകദിനശൈലിയിൽ ബാറ്റ് വീശിയ അരങ്ങേറ്റതാരത്തിന്റെ മികവിൽ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയ ആറിന് 311 എന്ന നിലയിലാണ്. സാം കോൺസ്റ്റാസ് 60 പന്തിൽ 65 റൺസ് നേടി, 68 റൺസെടുത്ത സ്റ്റീവ് സ്മിത്തും 8 റൺസുമായി പാറ്റ് കമ്മിൻസാണുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ബുംമ്ര മൂന്ന് വിക്കറ്റ് നേടി. ആകാശ് ദീപ്, ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

