
2025 മാർച്ചിലെ ഐസിസി പുരുഷന്മാരുടെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ലഭിച്ചത്. ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ട് ലിസ്റ്റിൽ നിന്ന് ശ്രേയസ് അയ്യരെ കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്നു. തിരികെയെത്തിയ താരം സ്ഥിരതയാർന്ന പ്രകടനമാണ് ചാമ്പ്യൻസ്ട്രോഫിയിൽ കാഴ്ചവെച്ചത്.
മിഡിൽ ഓർഡറിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റർ എന്ന് ശ്രേയസ് അയ്യരെ പറയാം. ചാമ്പ്യൻസ്ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടം, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിലെ ശ്രേയസ് അയ്യരുടെ മികവ് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് (243) നേടിയതും ശ്രേയസ് അയ്യരായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യർ അത് ചാമ്പ്യൻസ് ട്രോഫിയിലും തുടർന്നപ്പോൾ 2013 ന് ശേഷം ഐസിസിയുടെ പ്രധാനപ്പെട്ട ഒരു ഏകദിന കിരീടം നേടാനും ഇന്ത്യക്ക് സാധിച്ചു.
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനായ അയ്യർ മികച്ചപ്രകടനമാണ് കാഴ്ചവെക്കുന്നത്.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here