ഐസിസി റാങ്കിങ് അപ്ഡേറ്റ്: സഞ്ജുവിന് കരിയറിലെ മികച്ച സ്ഥാനം, ഇന്ത്യൻ താരങ്ങൾ ടോപ് 10ൽ

sanju samson icc ranking

ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ പുറത്തുവന്ന പുതിയ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ശ്രദ്ധേയമായ മുന്നേറ്റമാണ് സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു സാംസൺ ആണ് ഏറ്റവും വലിയ നേട്ടം കൈവരിച്ചത്. പ്ലെയർ ഓഫ് ദ് ടൂർണമെന്റായ സഞ്ജു 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 637 പോയിന്റോടെ കരിയറിലെ മികച്ച റാങ്കായ 22-ാം സ്ഥാനത്തെത്തി. ലോകകപ്പിന് മുമ്പ് 65-ാം സ്ഥാനത്തുണ്ടായിരുന്ന സഞ്ജു, ടൂർണമെന്റിലുടനീളം നടത്തിയ മിന്നും പ്രകടനങ്ങളിലൂടെ ആകെ 43 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.

ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പർ താരം ഇഷാൻ കിഷൻ രണ്ട് സ്ഥാനം ഉയർന്ന് രണ്ടാം സ്ഥാനത്തെത്തി. ഫൈനലിൽ അർധസെഞ്ചറി നേടിയ അഭിഷേക് ശർമ 875 റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്തി. ശിവം ദുബെ 27-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ തിലക് വർമ ഏഴാം സ്ഥാനത്തേക്കും സൂര്യകുമാർ യാ​ദവ് ഒൻപതാം സ്ഥാനത്തേക്കും മാറി.

Also read: ‘സഞ്ജുവും സിറാജും ലോകകപ്പുമായി പള്ളികളിലേക്ക് പോയില്ല, ഇതൊരു മതത്തിന്റെ മാത്രം വിജയഘോഷയാത്രയല്ല’; ട്രോഫി ക്ഷേത്രത്തിൽ എത്തിച്ചതിൽ കീര്‍ത്തി ആസാദ്

ബോളിങ് റാങ്കിങ്ങിൽ അഫ്ഖാൻ താരം റാഷിദ് ഖാൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോൾ വരുൺ ചക്രവർത്തി രണ്ടാം സ്ഥാനത്താണ്. ജസ്പ്രീത് ബുമ്ര ആറാം സ്ഥാനത്തേക്കും അക്ഷർ പട്ടേൽ 17-ാം സ്ഥാനത്തേക്കും മുന്നേറി. ഓൾറൗണ്ടർമാരിൽ സിക്കന്തർ റാസ ഒന്നാമതും ഹാർദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തും തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News