
ബൗണ്ടറി ലൈനിലെ അഭ്യാസ ക്യാച്ചുകൾക്ക് (ബണ്ണി ഹോപ്) ചങ്ങലപ്പൂട്ടിടാൻ ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ് (എം സി സി). ലൈനിന് അപ്പുറത്തും ഇപ്പുറത്തുമായി ചാടിനിന്ന് പറന്നെടുക്കുന്ന ക്യാച്ചുകളിലാണ് നിയന്ത്രണം. തര്‍ക്കം പതിവായതോടെയാണിത്.
ഈ മാസം മുതല്‍ ഐ സി സിയുടെ അംഗീകാരത്തോടെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. 2026 ഒക്ടോബര്‍ മുതലാണ് എം സി സി നിയമസംഹിതയിൽ ഉള്‍പ്പെടുത്തുക. ബൗണ്ടറി ലൈനിന് അപ്പുറത്തേക്കു പോകുന്ന പന്തുകള്‍ ഫീല്‍ഡര്‍മാര്‍ ബൗണ്ടറി ലൈന്‍ കടന്ന ശേഷവും നിലംതൊടാതെ ചാടിനിന്ന് തട്ടിത്തട്ടി ഗ്രൗണ്ടിലെത്തിച്ച് കൈയിലൊതുക്കുന്ന തരത്തിലുള്ള ക്യാച്ചുകളാണ് നിരോധിക്കാൻ പോകുന്നത്.
Read Also: വിയർപ്പ് തുന്നിയിട്ട കിരീടം; ഇത്തവണ പ്രോട്ടീസ് കണ്ണീർ പൊഴിച്ചത് സന്തോഷത്തോടെ
2023ല്‍ ബിഗ്ബാഷ് ലീഗിനിടെ ഇങ്ങനെയൊരു ക്യാച്ച് വിവാദമുണ്ടായിരുന്നു. അതേസമയം, പന്ത് ബൗണ്ടറി ലൈനിനുള്ളില്‍ത്തന്നെ ഉയര്‍ത്തിയെറിഞ്ഞ ശേഷം ഫീല്‍ഡര്‍ ബൗണ്ടറി ലൈന്‍ കടന്ന് തിരികെ ഗ്രൗണ്ടില്‍വന്ന് ക്യാച്ച് പൂര്‍ത്തിയാക്കുന്നത് അനുവദനീയമാണ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഇത്തരമൊരു ക്യാച്ച് എടുത്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here