ട്രോഫി ടൂർ; ഐസിസി ഏകദിന ലോകകപ്പ് കേരളത്തില്‍

ഐസിസി ഏകദിന ലോകകപ്പ് കേരളത്തില്‍. ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോകകപ്പ് കേരളത്തിലെത്തിച്ചത്. ഇന്നു മുതല്‍ 12-ാം തീയതി വരെ ട്രോഫി കേരളത്തിലുണ്ടാകും.

തിരുവനന്തപുരത്ത് മുക്കോല സെയ്ന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ന് ട്രോഫിയുടെ പ്രദര്‍ശനം ഉണ്ടായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും ഒന്നിലധികം വേദികളില്‍ ട്രോഫിയുടെ പ്രദര്‍ശനം നടക്കും.

ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്നാണ് ട്രോഫി പര്യടനം ആരംഭിച്ചത്. ഇന്ത്യക്ക് പുറമേ 18 രാജ്യങ്ങളില്‍ പര്യടനം ഉണ്ടായിരിക്കും. കേരളത്തിൽ നിന്ന് ട്രോഫി ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോകും. പര്യടനത്തിന് ശേഷം സെപ്റ്റംബറില്‍ തിരിച്ചെത്തും. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.

also read; ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി സിനിമയ്ക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News