ചൂടിനെ തണുപ്പിക്കാൻ അവർ റെഡി; പാലക്കാടിന്റെ പനനൊങ്കുകൾക്ക് ആവശ്യക്കാർ ഏറെ

വേനൽ ചൂടിനെ തണുപ്പിക്കാൻ വഴിയോരങ്ങളിൽ പനനൊങ്കുകൾ സജീവമായി. പാലക്കാടൻ ഭാഗങ്ങളിൽ കണ്ടുവരുന്ന കരിമ്പനയുടെ കായയായ പനനൊങ്കുകൾക്ക് ഔഷധ ഗുണങ്ങൾ ഏറെയാണ്. ജീവകം സി ധാരാളം ഉള്ളതിനാൽ ഇത് കഴിക്കുക വഴി രോഗപ്രതിരോധശേഷി കൂടുകയും ജീവകം എ ഉള്ളതുകൊണ്ട് നേത്ര ആരോഗ്യവും മികവുറ്റതാക്കുന്നു. പാലക്കാടിന്റെ പ്രത്യേകതയായ പനനൊങ്കിന് ആവശ്യക്കാരും ഏറെയാണ്. ഇളനീര് പോലെ തന്നെ പ്രകൃതിദത്ത വിഭവമായതിനാലാണ് പനനൊങ്ക് പലരുടെയും ഇഷ്ടം പിടിച്ചുപറ്റുന്നത്.

പാലക്കാടെ ചൂടിന് കാഠിന്യം കൂടികയാണ്. പുറത്തിറങ്ങിയാൽ എന്തെങ്കിലും ഒന്ന് കുടിക്കാതെ തിരിച്ചു പോകാൻ പലപ്പോഴും പറ്റാറില്ല. പാലക്കാടിന്റെ മുദ്രയായ കരിമ്പനകൾ തന്നെയാണ് അതിനുള്ള വഴിയും കാണിച്ചുകൊടുത്തത് .ചൂടിനെ നേരിടാൻ ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് പാലക്കാടിന്റെ സ്വന്തം പനനൊങ്കിനെ തന്നെയാണ്.

ALSO READ: ‘എല്ലുകളും മുടിയുള്ള 8 കലശങ്ങളും’; മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ദുർമന്ത്രവാദവും ?

കൊഴിഞ്ഞാമ്പാറ ചിറ്റൂർ മേഖലകളിൽ നിന്നുമാണ് കൂടുതലായും പനനൊങ്കുകൾ വില്പനയ്ക്ക് എത്തുന്നത്. ചൂട് കൂടും തോറും, ആവശ്യക്കാരുടെ എണ്ണവും വർധിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു.

പാലക്കാട് നിന്നും മറ്റു ജില്ലകളിലേക്കും പനനൊങ്ക് സജീവമായി കൊണ്ടുപോകുന്നുണ്ട്. എന്നാൽ പന കയറാൻ ആളുകളെ കിട്ടാത്തതും, പലരും മറ്റു കൃഷികൾക്കായി പനകൾ വെട്ടി മാറ്റിയതും ഈ മേഖലക്ക് പ്രതിസന്ധിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News