മഞ്ഞ് കൊണ്ട് ഐസ്‌ക്രീമുണ്ടാക്കി യുവതി; വീഡിയോയ്ക്ക് കമന്റുകളുടെ പെരുമഴ

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പല രുചികളിലുമുള്ള ഐസ്‌ക്രീമുകള്‍ നമുക്ക് ഇന്ന് കടകളില്‍ കിട്ടുകയും ചെയ്യും. ചിലരാകട്ടെ നല്ല രുചിയില്‍ കിടിലന്‍ ഐസ്‌ക്രീം വീട്ടിലുണ്ടാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് മഞ്ഞ് കൊണ്ട് ഐസ്‌ക്രീം തയ്യാറാക്കുന്ന വീഡിയോയാണ്.

ഒരു ബൗളിലേക്ക് മഞ്ഞ് കോരിയെടുത്ത് ഒരു യുവതി ഐസ്‌ക്രീം ഉണ്ടാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഐസ് നിറഞ്ഞ ബൗളിലേക്ക് കണ്ടെന്‍സ്ഡ് മില്‍ക്ക് ഒഴിക്കും. ഇതിലേക്ക് അല്‍പം വാനില എസന്‍സും ചേര്‍ക്കും.

തുടര്‍ന്ന് എല്ലാം നന്നായി മിക്സ് ചെയ്ത ശേഷം രുചി നോക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ സംഭവം ഐസ്‌ക്രീം പോലെയല്ല ഐസ്ഗോള പോലെയാണ് തോന്നുന്നതെന്നാണ് യുവതി പറഞ്ഞത്. മഞ്ഞ് കൊണ്ട് ഐസ്‌ക്രീം ഉണ്ടാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് വീഡിയോയില്‍ യുവതി സമ്മതിക്കുന്നുമുണ്ട്.

നിരവധി ആളുകളാണ് ഇന്‍സ്റ്റഗ്രാമിലെ ഈ വീഡിയോയ്ക്ക് കമന്റുകളുമായി വരുന്നത്. കണ്ടെന്‍സ്ഡ് മില്‍ക്കിന്റെ അളവ് കുറച്ചാല്‍ ഒരുപക്ഷെ ശരിയാകുമെന്നും ഒട്ടും ബുദ്ധിയില്ലാത്ത പ്രവര്‍ത്തിയാണ് കാണിച്ചതെന്നും ഇന്റര്‍നെറ്റില്‍ കണ്ടതില്‍ ഏറ്റവും വലിയ മണ്ടത്തരമെന്നും ആണ് ആളുകള്‍ കമന്റുകള്‍ വരുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News