ചൂട് കാലത്ത് ചര്‍മ്മസംരക്ഷണത്തിന് ഐസ്‌ക്യൂബ് മസാജ്

ദിവസവും വര്‍ദ്ധിച്ചു വരുന്ന ചൂട് ചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യവും തിളക്കവും നഷ്ടപ്പെടുത്താന്‍ സാധ്യത ഏറെയാണ്. അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത്, പല തരത്തിലുള്ള മലിനീകരണം, ചര്‍മ്മ സുഷിരങ്ങളില്‍ സൂക്ഷ്മാണുക്കള്‍ പ്രവേശിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് നമ്മളെ എല്ലാ ദിവസവും ബാധിക്കാറുണ്ട്. മുഖത്തിന്റെ ആകര്‍ഷണം നഷ്ടമാക്കുന്ന ഡാര്‍ക്ക് സര്‍ക്കിള്‍സ്, ചുളിവുകള്‍, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങള്‍ വളരെ നേരത്തെ തന്നെ കണ്ടു തുടങ്ങാന്‍ കാരണം ചര്‍മത്തിന് വേണ്ടത്ര പരിചരണം നല്‍കാത്തതാണ്.

അധിക ചെലവില്ലാതെ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുള്ള പതിവായ സംരക്ഷണം നല്‍കിയാല്‍ പോലും ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ സാധിക്കും.ഐസ് ക്യൂബുകള്‍ ചര്‍മ സംരക്ഷണത്തിന് ഉപയോഗിച്ചാല്‍ അതിശയിപ്പിക്കുന്ന മാറ്റം നിങ്ങളുടെ മുഖത്ത് കാണാന്‍ കഴിയുമെന്നുറപ്പ്.

മുഖത്തെ ചര്‍മ കോശങ്ങള്‍ക്ക് ഉന്മേഷം നല്‍കാനും, മുഖം ശുദ്ധീകരിക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഐസ് ക്യൂബുകള്‍ സഹായിക്കും. കൂടാതെ, ഐസ് ഒരു സ്വാഭാവിക മേക്കപ്പ് പ്രൈമര്‍ ആണ്. മേക്കപ്പ് ചെയ്യുന്നതിന് മുന്‍പ് മുഖത്തെ സുഷിരങ്ങള്‍ പൂര്‍ണമായി അടയ്ക്കുന്നതിന് ഐസ് ക്യൂബുകള്‍ ഉപയോഗിക്കാറുണ്ട്. മുഖക്കുരു പൂര്‍ണമായി ഇല്ലാതാക്കാനും പാടുകള്‍ നീക്കം ചെയ്യാനും ഇതുവഴി സാധിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here