എപ്പോഴും ഐസ് കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ അറിയാം

ജ്യൂസ് കുടിച്ചതിന് ശേഷം ഗ്ലാസിൽ ബാക്കി വന്ന ഐസ് കഴിക്കുന്ന ഒരുപാട് സുഹൃത്തുക്കളെ നമുക്ക് അറിയാം. കുറച്ച് പേർ ഫ്രീസറിൽ നിന്ന്
വെറുതെ ഐസ് കഴിക്കാറുമുണ്ട്. ഇങ്ങനെ ഐസ് കഴിക്കുന്നത് പല രോഗാവസ്ഥകൾ കൊണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്. പഗോഫാഗിയ എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. പലപ്പോഴും ശരീരത്തിലെ രക്തക്കുറവ് മൂലമോ അയേൺ കുറവ് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്.

ഐസ് കഴിക്കാൻ തോന്നുന്നത് ശരീരത്തിലെ അയേണിന്റെ കുറവ് മൂലമുള്ള അനീമിയ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. രക്തത്തിൽ ചുവന്ന രക്താണുക്കളുടെ കുറവ് മൂലമാണ് അനീമിയ ഉണ്ടാകുന്നത്. ഐസ് ചവയ്ക്കുന്നത് ചില ഇമോഷണൽ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ആരോഗ്യ വിദഗ്ധർ പറയുന്നത്. കുട്ടികളിൽ ഇത് ഒബ്സസീവ്-കംപൾഷൻ ഡിസോർഡറാകാം. കുട്ടികളുടെ വളർച്ചയെ ഇത് ബാധിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഐസ് കഴിക്കുന്നത് പല്ലിന്റെ സംവേദനക്ഷമതയെ താരകാറിലാക്കും. ഇത് താടിയെല്ലിന്റെ പേശികൾക്ക് വേദനയും പല്ലുകൾ പൊട്ടലും ഉണ്ടാക്കിയേക്കാം.

Also read – വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ.. എട്ടിന്റെ പണി കിട്ടും

ഐസ് കഴിക്കുന്നത് നിങ്ങളുടെ മോണ തകരാറിലാകും. ഐസ് ചവയ്ക്കുന്നത് പല്ലിന്റെ ഇനാമലിൽ വിള്ളൽ വീഴ്ത്താനും കാരണമാകും. ച്യൂയിംങ് ഗം പോലെയുള്ളവ കഴിച്ച് ഈ ആസക്തിയെ മറി കടക്കാം. നിങ്ങൾക്കോ ​​നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ ഐസ് കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News