സിക്കിമില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് വന്‍ ദുരന്തം; അപകടത്തില്‍പ്പെട്ടവര്‍ എവിടെ നിന്നുള്ളവരാണ് എന്ന് വ്യക്തമല്ല

സിക്കിമില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് വന്‍ ദുരന്തം. നാഥുലാ ചുരത്തില്‍ ഉണ്ടായ അപകടത്തില്‍ ഏ‍ഴു പേര്‍ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍പ്പെട്ടവര്‍ എവിടെ നിന്നെത്തിയ വിനോദസഞ്ചാരികളാണെന്ന് വ്യക്തമല്ല. സിക്കിം തലസ്ഥാനമായ ഗ്യാംഗ്‌ടോക്കില്‍ നിന്നും നാഥുലയിലേക്കുള്ള വഴിയില്‍ ജവഹര്‍ലാല്‍ റോഡിലെ പതിനാലാം മൈലിലാണ് മഞ്ഞുമല ഇടിഞ്ഞത്.

150ഓളം വിനോദസഞ്ചാരികള്‍ ഈ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതില്‍ 22 പേരെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here