
ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ സി എസ് ഇ പത്താം ക്ലാസിൽ 99.18 % ശതമാനം വിജയവും ഐ എസ് സി പന്ത്രണ്ടാം ക്ലാസിൽ 99.13 % വിജയമാണുള്ളത്. https://cisce.org എന്ന സൈറ്റിലൂടെ പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്. രണ്ട് ഫലത്തിലും പെൺകുട്ടികള്‍ക്കാണ് കൂടുതൽ നേട്ടം. റാങ്ക് പ്രഖ്യാപിച്ചിട്ടില്ല. മുൻനിരയിൽ എത്തിയവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.
കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ആണ് പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ വർഷം രണ്ട് പരീക്ഷകളിലും 99 ശതമാനത്തിന് മുകളിൽ വിജയം രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഐ എസ് സിയിൽ പെൺകുട്ടികൾ 99.48% ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 98.81% വിജയം നേടി.
ALSO READ: കറൻസി നോട്ട് പ്രസിൽ മികച്ച ശമ്പളത്തിൽ ജോലി വേണോ ? യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും അറിയാം
ഐസിഎസ്ഇയിൽ പെൺകുട്ടികൾ 99.46 ശതമാനവും ആൺകുട്ടികൾ 98.93 ശതമാനവും വിജയം കരസ്ഥമാക്കി. ഐസിഎസ്ഇ പരീക്ഷയിൽ 2,58,721 വിദ്യാർത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ ഐ എസ് സി പരീക്ഷയിൽ 1,03,316 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഫലങ്ങളിൽ പുനഃപരിശോധന ആവശ്യമുള്ളവർക്ക് മെയ് 1 മുതൽ മെയ് 4 വരെ അപേക്ഷിക്കാം. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

