
കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) നടത്തിയ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴിയോ റിസൾട്ട് അറിയാം. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉയർന്ന വിജയ നിരക്ക് രേഖപ്പെടുത്തി. ഐസിഎസ്ഇ പരീക്ഷയിൽ 99.94 ശതമാനവും ഐഎസ്‌സി 100% പരീക്ഷയിൽ ശതമാനവുമാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിജയ നിരക്ക്. കഴിഞ്ഞ വർഷം ഐസിഎസ്ഇയിൽ 100% ഉം ഐഎസ്‌സി പരീക്ഷയിൽ 99.96% ഉം ആയിരുന്നു. ഈ വർഷം സംസ്ഥാനത്തെ വിജയ ശതമാനം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
ALSO READ; ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷിയെ ചെയർമാനായി നിയമിച്ചു
ഐസിഎസ്ഇ പരീക്ഷയിൽ സംസ്ഥാനത്ത് നിന്ന് 7,737 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3,761 ആൺകുട്ടികളും 3,971 പെൺകുട്ടികളും ഉൾപ്പെടെ 7,732 പേർ വിജയിച്ചു. പെൺകുട്ടികളുടെ വിജയ നിരക്ക് (99.95%) ആൺകുട്ടികളേക്കാൾ (99.92%) അല്പം കൂടുതലാണ്. ഐഎസ്‌സി പരീക്ഷയിൽ സംസ്ഥാനത്ത് നിന്ന് പരീക്ഷ എഴുതിയ 2850 വിദ്യാർത്ഥികളും പരീക്ഷ പാസായി. ഇതിൽ 1,390 ആൺകുട്ടികളും 1,460 പെൺകുട്ടികളും ഉൾപ്പെടുന്നു.
യുണീക് ഐഡിയും ഇൻഡക്സ് നമ്പറും ഉപയോഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 18 നായിരുന്നു പത്താം ക്ലാസ് പരീക്ഷ തുടങ്ങിയത് . ഫെബ്രുവരി 13 ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ആരംഭിച്ചു. 12 ാം ക്ലാസിൽ പരീക്ഷ എഴുതിയ 99,551 വിദ്യാര്‍ഥികളിൽ 98,578 പേർ തുടർപഠനത്തിന് അർഹരായി. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 98.64 ശതമാനം ആണ്‍കുട്ടികളും ജയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here