മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കണം; ഓണക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നിയന്ത്രണമേർപ്പെടുത്താൻ നടപടികൾ

ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് തയാറെടുത്ത് ഇടുക്കി ജില്ലാ ഭരണകൂടം. ഇതേ തുടർന്ന് ഇടുക്കി ജില്ലയിലെ മൊത്തവ്യാപാരികളുമായും വ്യവസായ പ്രതിനിധികളുമായും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് യോഗം ചേർന്നു. യോഗത്തിൽ പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടര്‍ അറിയിച്ചു.

വിലവിവര പട്ടിക എല്ലാവരും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കമെന്നും കളക്ടർ വ്യക്തമാക്കി. അതുപോലെ കുറഞ്ഞ വിലയ്ക്ക് മികച്ച ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ വ്യാപാരികള്‍ പരമാവധി ശ്രമിക്കണം എന്നും ഷീബ ജോർജ് നിർദേശം നൽകി. മികച്ച സേവനം നല്‍കുന്നത് ബിസിനസിനു ലാഭമാകും. മികച്ച ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കും മികച്ച ബിസിനസ് വ്യാപാരികള്‍ക്കും സമ്മാനിക്കാന്‍ ഈ വരുന്ന ഓണക്കാലത്തിന് കഴിയുമെന്നും കളക്ടര്‍ അറിയിച്ചു.

also read: പാർലമെന്‍റ് വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കും; അവസാന ദിനത്തിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയുണ്ടാകുമോയെന്ന് പ്രതിപക്ഷം

വ്യാപാരികള്‍ക്ക് തദ്ദേശഭരണ സ്ഥാപങ്ങളില്‍ നിന്ന് ലൈസന്‍സ് പുതുക്കി ലഭിക്കാന്‍ കാലത്താമസം നേരിടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. കച്ചവട സ്ഥാപനങ്ങളുടെ മുമ്പില്‍ വാഹനങ്ങളില്‍ എത്തി വ്യാപാരം നടത്തുന്നവര്‍ കടകളിലെ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത സമീപനം സ്വീകരിക്കണം. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുമെന്നും താലൂക് സപ്ലൈ ഓഫീസര്‍മാര്‍ ഇതിന് നേതൃത്വം നല്‍കുമെന്നും ഷീബ ജോർജ് വ്യക്തമാക്കി.

also read: പുതുപ്പള്ളി തെരെഞ്ഞെടുപ്പ്; എൽ ഡി എഫ് സ്ഥാനാർഥിയെ തീരുമാനിക്കും

അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ലീഗല്‍ മെട്രോളജി പരിശോധിച്ച് ഉറപ്പാക്കും. പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയില്‍ റവന്യൂ, ലീഗല്‍ മോട്രോളജി, പൊതുവിതരണം, പൊലീസ്, ഫുഡ് സേഫ്റ്റി ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലാ കളക്ടറുടെ നേത്യത്വത്തില്‍ ജില്ലയിലാകെ പരിശോധന നടത്തുയാണ്. ഇതുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 447 പരിശോധനകള്‍ നടത്തി. 32 ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News