തുമ്പിക്കൈയ്ക്ക് ചുഴറ്റി എറിഞ്ഞ് ഒറ്റയാൻ; മറയൂരിൽ കാട്ടാനാക്രമണത്തിൽ ഒരാൾക്ക് പരുക്ക്

മറയൂർ പെരടിപ്പള്ളം സ്വദേശി മുനിയസ്വാമി (56) ആണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് അടിമാലിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മകളുടെ വീട്ടിൽ നിന്നും പാമ്പൻപാറയിലെ പണിസ്ഥലത്തേക്ക് പോയതാണ് മുനിയസ്വാമി. ഇതിനിടെ അബദ്ധത്തിൽ ഒറ്റയാന്റെ മുമ്പിൽ പെടുകയായിരുന്നു. തുടർന്ന് മുനിയെ സ്വാമിയെ ഒറ്റയാൻ തുമ്പിക്കൈയ്ക്ക് ചുഴറ്റി എറിഞ്ഞു. ശേഷം സമീപവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് മറയൂർ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മുനിയെ സ്വാമിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ മുനിയസ്വാമി നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ALSO READ: ‘മലപ്പുറത്ത് ആർക്കും നിർഭയമായി എപ്പോഴും സഞ്ചരിക്കാം, വിദ്വേഷ പരാമർശങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം’; വെള്ളാപ്പള്ളി നടേശനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

മുണ്ടൂരിലെ കാട്ടാന ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

പാലക്കാട് മുണ്ടൂരിൽ നടന്ന കാട്ടാന ആക്രമണം ദാരുണമായ സംഭവമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. എന്നാൽ സോളാർ ഫെൻസിംഗ് തകർത്താണ് ആന എത്തിയത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കൃത്യമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് കലക്‌ടറും വനം വകുപ്പ് ഉദ്യോഗസ്ഥരം യോഗം ചേരും.

കൂടുതൽ ആർആർടിമാരെ എത്തിക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടന്നില്ല എന്ന് പറയാൻ പറ്റില്ല. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും ഫലം കാണുന്നില്ല. സമാധാന അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമം കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ജനങ്ങളുടെ ആക്ഷേപം തള്ളി കളയുന്നില്ലെന്നും അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News