ഇടുക്കിയിൽ കടുവ കുഴിയിൽ വീണു; കൂട്ടിന് ഒരു നായയും

ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തി. കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

ഇന്ന് പുലർച്ചെയാണ് കടുവ ഏലത്തോട്ടത്തിലെ കുഴിയിൽ വീണത്. ഒരു നായയും കുഴിയിൽ കടുവയ്ക്ക് ഒപ്പമുണ്ട്. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. പ്രദേശത്ത് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: വഴിക്കടവ് അപകടം: വൈദ്യുതാഘാതമാണ് അനന്ദുവിന്റെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ENGLISH SUMMARY: A tiger fell into a pit near Myladupara in Idukki. The tiger got stuck in a pit in a private cardamom plantation on the Kerala-Tamil Nadu border. Forest department officials reached the spot. Efforts to capture the tiger are progressing.

The tiger fell into a pit in a cardamom plantation this morning. Initial investigation suggests that it may have fallen into the pit while hunting a dog. The forest department has imposed restrictions in the area. Forest department officials said that they will check whether the tiger can be captured by setting a cage before setting the bait.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News