ഐ.ഇ.ഡി ബോംബ് എന്നാല്‍ എന്ത്? ഏത് സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നു?

ഐ.ഇ.ഡി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തത്ക്ഷണം തയ്യാറാക്കപ്പെട്ട സ്ഫോടക ഉപകരണം എന്നതാണ്. ഇതിനു റോഡ് സൈഡ് ബോംബ് എന്നും പേരുണ്ട്. പരമ്പരാഗതമായ യുദ്ധ ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ ഉപയോഗം.

ഐ ഇ ഡി കള്‍ കൂടുതലും തീവ്രവാദികളാണ് ഉപയോഗിച്ച് വരുന്നത്. ഒളിപ്പോരിലും കമാന്‍ഡോ ഓപ്പറേഷനുകളിലും ഇത് ഉപയോഗിക്കാറുണ്ട്. തമിഴ് പുലികള്‍ ശ്രീലങ്കന്‍ സൈന്യത്തിന് നേരെ വ്യാപകമായി ഐ ഇ ഡി കള്‍ ഉപയോഗിച്ചിരുന്നു.

Also Read: കളമശ്ശേരിയിലെ സ്‌ഫോടനം; മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

കളമശ്ശേിയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത് ഐഇഡി സ്‌ഫോടനമാണെന്ന് ഡിജിപി സ്ഥിരീകരിച്ചു. ഇന്നു രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനമുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. സങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

Also Read: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോടും പാലക്കാടും റെയിൽവേ സ്റ്റേഷനിൽ പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News