കളമശ്ശേരിയിലേത് ഐഇഡി സ്ഫോടനമെന്ന് പ്രാഥമിക നിഗമനം; ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ്

കളമശ്ശേരിയില്‍ നടന്നത് ഐഇഡി സ്‌ഫോടനം എന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ്. അന്വേഷണത്തിന് പ്രത്യേക ടീമിനെ ഇന്ന് നിയോഗിക്കുമെന്ന് ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും സമാധാനം പുലര്‍ത്തണമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ല എന്നും ഡിജിപി പ്രതികരിച്ചു. ഇത്തരത്തില്‍ പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Also Read: കളമശ്ശേരിയിലെ പൊട്ടിത്തെറി, ഗൗരവകരമായ പ്രശ്‌നമായി കാണുന്നു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതേസമയം, കളമശ്ശേരിയിലെ പൊട്ടിത്തെറി ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസറ്റര്‍. ജനാധിപത്യബോധമുള്ള മനുഷ്യര്‍ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവം. കര്‍ശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News