കോൺഗ്രസ്സിന്റേത് മൃദു ഹിന്ദുത്വ നിലപാട് , ആ നിലപാട് തിരുത്തിയാൽ കോൺഗ്രസിനെയും സെമിനാറിലേക്ക് ക്ഷണിക്കാമെന്ന് ഇപി ജയരാജൻ

രാജ്യത്ത് ഇപ്പോൾ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരേണ്ട ഒരു സാഹചര്യവുമില്ല.വർഗ്ഗീയ ധ്രുവീകരണത്തിന് പുതുവഴികൾ തേടിക്കൊണ്ടിരിക്കുന്ന ആർഎസ്എസിന്റെ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇത് എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.
ഇന്ത്യയിൽ ഭരണപക്ഷത്തേക്കാൾ സ്വാധീനം പ്രതിപക്ഷത്തിനുണ്ട്.അത് കൊണ്ട് തന്നെ രാജ്യത്ത് കർണ്ണാടക ആവർത്തിക്കുമെന്ന് ആർഎസ്എസ്സിന് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജനകീയ പിന്തുണയിൽ ഒന്നാമതാണ് സിപിഐഎം.
എല്ലാവരെയും യോജിച്ചുകൊണ്ടുപോകാൻ മുൻകൈയെടുക്കേണ്ടത് ബഹുജന സ്വാധീനമുള്ള പാർട്ടിയാണ്. അത് കൊണ്ടാണ് ഏകീകൃത സിവിൽ കോഡിനെതിരായ പ്രതിഷേധത്തിന് സിപിഐ എം മുൻകൈയ്യെടുക്കുന്നത് എന്നും അദ്ദേഹം വിശദമാക്കി.

also read :കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു

ഏകീകൃത സിവിൽ കോഡിനെതിരായ ജനകീയ ഐക്യം രൂപപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം.അതിന്റെ ഭാഗമായാണ് കേരളത്തിലൊട്ടുക്ക് സെമിനാറുകളടക്കമുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.വർഗ്ഗീയ നിലപാടെടുക്കുന്നവരെ ഇതിലേക്കൊന്നും ക്ഷണിക്കാനാകില്ല.ആർഎസ്എസ്സും ജമാഅത്ത ഇസ്ലാമിയും മത രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നവരാണ്.

കോൺഗ്രസ്സ് വർഗ്ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല.ഒരു മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ്സിന്റേത്.ആയ നിലപാട് തിരുത്താൻ കോൺഗ്രസ്സ് തയ്യാറാവുകയാണെങ്കിൽ കോൺഗ്രസിനെയും സെമിനാറിലേക്ക് ക്ഷണിക്കും. പക്ഷെ
സിപിഐഎമ്മുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്’ .അദ്ദേഹം വ്യക്തമാക്കി .
ഏകീകൃത സിവിൽ കോഡിനെതിരെ ശക്തമായ നിലപാടുള്ളത് കൊണ്ടാണ് സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത്.കോൺഗ്രസ്സിന് ആ നിലപാട് ഇല്ലാത്തത് കൊണ്ടാണ് ക്ഷണിക്കാത്തത്.ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ശിഥിലമാക്കാനല്ല, ലീഗ് സെമിനാറിൽ പങ്കെടുക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

also read :മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി ആരോപണം; പരാതിക്കാരനെ വിമർശിച്ച് ലോകായുക്ത

മുന്നണിയോ തെരഞ്ഞെടുപ്പോ ഒന്നുമല്ല ഇപ്പോഴത്തെ വിഷയമെന്നും , രാജ്യം നേരിടുന്ന അപകടത്തിനാണ് പ്രാധ്യാന്യം നൽകേണ്ടതെന്നും പറഞ്ഞ അദ്ദേഹം ഏക സിവിൽ കോഡിനെതിരായ പോരാട്ടത്തിന് കേരളം നേതൃത്വം നൽകുമെന്നും വിശദമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News