45 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ദേശിയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്യും; പ്രതിഷേധം രാജ്യത്തിന് പുറത്തും ചർച്ചയാവുന്നു

ഫോട്ടോ : സുജിത്ത് ദേശാഭിമാനി

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ്ര​തി ദേ​ശീ​യ ഗു​സ്തി ​ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷനും ബിജെപി എംപിയുമായ ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സിംഗിനെ പോ​ക്സോ അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ നീക്കം നടക്കുന്നു എന്ന ആരോപണം ഉയരുന്നതി​നി​ടെ ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​പ്രഖ്യാപിച്ച് അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​യും അ​ന്താ​രാ​ഷ്ട്ര ഗു​സ്​​തി സം​ഘ​ട​ന​യാ​യ യുണൈറ്റ​ഡ് വേ​ൾ​ഡ് റ​സ്‌​ലി​ഗും. ​

താരങ്ങൾ നടത്തിയ പാർലമെൻ്റ് മാർച്ചിലെ പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​നും മെ​ഡ​ലു​ക​ൾ ഗം​ഗ​യി​ൽ എ​റി​യാ​നു​ള്ള താ​ര​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​നും പി​ന്നാ​ലെ​യാ​ണ്​ ​ പ്രതിഷേധം അ​ന്താ​രാ​ഷ്​​ട്ര​ത​ല ശ്ര​ദ്ധ​നേടുന്നത്.

Also Read: ‘അപകടകരമായ ട്രെന്‍ഡ് ആണ് കണ്ടു വരുന്നത്, ദി കേരള സ്‌റ്റോറി കാണാന്‍ ഉദ്ദേശിക്കുന്നില്ല’; നസിറുദ്ദീന്‍ ഷാ

ഇ​ന്ത്യ​യി​ൽ കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​​നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ അ​തി​​ക്ര​മ​വും കേ​സ്​ കൈ​കാ​ര്യം​ചെ​യ്ത രീ​തി​യും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന്​ ഐഒസി​യും യു​ണൈറ്റ​ഡ്​ വേ​ൾ​ഡ്​ റ​സ്​ലിംഗ് വ്യ​ക്​​ത​മാ​ക്കി. കാ​യി​ക​താ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ പി.ടി. ഉ​ഷ​യോ​ട് ഐ.​ഒ.​സി വ​ക്​​താ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു. ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കാ​യി​ക​താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്നും ഐഒസി അ​ഭ്യ​ർ​ത്ഥി​ച്ചു.

ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വരികയാണ്. താരങ്ങളൾ മെഡലുകൾ ഉപേക്ഷിക്കാൻ തീരുമാ നിച്ചതടക്കമുള്ള ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ​ വികാസങ്ങൾ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണ്. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ ഗു​സ്തി അ​സോ​സി​യേ​ഷ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും അവർ പറഞ്ഞു.

Also Read: യുഎഇയില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കായുള്ള നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം

ഗുസ്തി താരങ്ങളുടെ സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച്​ വ്യാ​ഴാ​ഴ്ച സം​യു​ക്​​ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സം​യു​ക്​​ത ട്രേ​ഡ്​ യൂ​ണിയ​നു​ക​ളും രാ​ജ്യ​വ്യാ​പ​ക​മാ​യി സ​മ​രം​ ന​ട​ത്തു​മെ​ന്ന്​ അ​റി​യി​ച്ചു. ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഉത്തർപ്രദേശിയിൽ മു​സ​ഫ​ർ​ന​ഗ​റി​ൽ വ്യാ​ഴാ​ഴ്ച​ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത്​ വി​ളി​ച്ചിട്ടു​ണ്ട്.

മെഡൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ഗു​സ്തി താ​ര​ങ്ങ​ളോ​ട്​ അ​ഞ്ചു​ ദി​വ​സ​ത്തെ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട ക​ർ​ഷ​ക​നേ​താ​ക്ക​ൾ സ​മ​ര​ത്തി​ന്‍റെ ഭാ​വി പ​രി​പാ​ടി​ക​ൾ മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യാ​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. ഇ​ത്​ അം​ഗീ​ക​രി​ച്ചാ​ണ്​ ഇന്ത്യയുടെ അഭിമാനതാരങ്ങൾ മെഡൽ ഗംഗയിൽ എറിയാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിച്ച് ഹ​രി​ദ്വാ​റി​ൽ​നി​ന്ന് മ​ട​ങ്ങി​യ​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here