
ഇന്ന് ജോലിസ്ഥലത്തോ അല്ലെങ്കിൽ വീട്ടിലോ നിങ്ങൾ ടെൻഷൻ അനുഭവിക്കുന്നുണ്ടോ? എങ്കിൽ കോൾഡ് തെറാപ്പിയിലൂടെ ആശ്വാസം നേടാം. ശാസ്ത്രീയമായി ക്രയോ തെറാപ്പി എന്നറിയപ്പെടുന്ന കോൾഡ് തെറാപ്പി, ശരീരത്തെ തണുപ്പിക്കുന്നു. ഇത് മാനസിക ആരോഗ്യത്തിന് ഗുണകരമാണെന്ന് വിദഗ്ധർ പറയുന്നു.
ശരീരം തണുക്കുമ്പോൾ സ്ട്രെസ് ഹോർമോണുകൾ നിയന്ത്രിക്കപ്പെടുകയും തുടർന്ന് റിലാക്സേഷൻ ലഭിക്കുകയും ചെയ്യുന്നു. തണുപ്പ് തട്ടുമ്പോൾ നമ്മുടെ ശരീരത്തിലെ എൻഡോർഫിൻ ഉത്തേജിക്കും. ഇതിലൂടെ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നു. കോൾഡ് തെറാപ്പിയുടെ മറ്റൊരു സവിശേഷത മിതമായ ഉറക്കം നൽകുമെന്നതാണ്. തെറാപ്പി തലവേദനയും മാനസിക പിരിമുറുക്കവും ഇല്ലാതാക്കുന്നു.
ALSO READ: സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം
തണുത്ത വെള്ളത്തിലുള്ള കുളി കോൾഡ് തെറാപ്പിയുടെ ഭാഗമാണ്. തണുത്ത വെള്ളത്തിൽ കഴുത്ത് വരെ മുങ്ങി കിടക്കുകയോ ശരീരത്തിന്റെ ഒരു പ്രത്യേക സന്ധിയോ ഭാഗമോ മുക്കിവയ്ക്കുകയോ ചെയ്യുന്നതും കോൾഡ് തെറാപ്പിയാണ്. തണുത്ത വെള്ളത്തിൽ മുങ്ങുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ബ്ലഡ് സർകുലേഷൻ എന്നിവയെ ബാധിക്കുന്നതിനാൽ, അത് ഗുരുതരമായ ഹൃദയ സമ്മർദ്ദത്തിന് കാരണമായേക്കാം. തെറാപ്പി ചെയ്യുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
ALSO READ: കുട്ടികളിലെ ബ്രെയിൻ ട്യൂമർ: ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here