
നിങ്ങൾ ക്ലിയരും ആരോഗ്യകരവുമായ സ്കിൻ ആഗ്രഹിക്കുന്നവരാണെങ്കിൽ, ഇതാ നിങ്ങൾക്കായി ഒരു കിടിലൻ ടിപ്പ്. ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കുടിച്ചാൽ ചർമ്മത്തിൽ റിസൾട്ട് അറിയാം. ഉണക്ക മുന്തിരിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഉണക്ക മുന്തിരി കുതിർത്ത വെള്ളത്തിൽ ആന്റി ബാക്റ്റീരിയൽ, ആന്റി മൈക്രോബിയൽ ഘടകങ്ങൾ ഉണ്ട്. ഈ വെള്ളം കുടിക്കുമ്പോഴും മുഖം കഴുകുമ്പോഴും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഉണക്ക മുന്തിരി കുതിർത്ത വെള്ളം ഫേസ് ടോണർ ആയും ഉപയോഗിക്കാം. ഇതിലൂടെ നിങ്ങളുടെ ചർമം ഡീപ് ക്ലീൻ ചെയ്യപ്പെടും. ഈ വെള്ളത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമകോശങ്ങൾക്ക് ഫലപ്രദമാണ്. മുഖക്കുരു പ്രശ്നം നേരിടുന്നുണ്ടെങ്കിൽ, നിങ്ങൾ ദിവസവും ഉണക്കമുന്തിരി വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതായിരിക്കും. പതിവ് ഉപയോഗത്തിന് ശേഷം, നിങ്ങൾക്ക് നല്ല ഫലങ്ങൾ കാണുവാൻ സാധിക്കും. ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം സഹായിക്കും.
Also Read: ഇത് ഇൻഫ്ലുവെൻസേഴ്‌സിന്റെ പ്രധാന ബ്രേക്ഫാസ്റ്റ്: എളുപ്പത്തിൽ തയ്യാറാക്കാം ഓവർ നൈറ്റ് ഓട്സ്
150 ഗ്രാം ഉണക്കമുന്തിരി രണ്ടു കപ്പ് വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി മുഴുവൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ വെള്ളം മുഴുവൻ ഊറ്റിയെടുത്ത് കുടിക്കുക. വെറും വയറ്റിൽ കുടിക്കാൻ മറക്കരുത്. വേണമെങ്കിൽ മുഖം കഴുകുകയും ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here