
രാജ്യം (Country) ചിലി, ജർമ്മനി, മെക്സിക്കോ, ഉറുഗ്വേ
വർഷം (Year) 2024
ഭാഷ (Language) സ്പാനിഷ്
വിഭാഗം (Category) World Cinema
സിനോപ്സിസ് (Synopsis)
കുടുംബ ബിസിനസ് തകരാതിരിക്കാൻ ഒരു കൗമാരക്കാരി നടത്തുന്ന പോരാട്ടമാണ് വടക്കൻ ചിലി പശ്ചാത്തലമാക്കിയുള്ള ഈ ചിത്രം പറയുന്നത്. പുരുഷാധിപത്യം നിറഞ്ഞുനിൽക്കുന്ന ഖനി വ്യവസായമേഖലയിൽ, വ്യവസ്ഥിതികളോട് പോരാടി കുടുംബ ബിസിനസ്സ് നിലനിർത്താൻ ഈ കൗമാരക്കാരി വലിയ പരിശ്രമമാണ് നടത്തുന്നത്.
അണിയറ പ്രവർത്തകർ (Crew)
| തിരക്കഥ | അഗസ്റ്റിൻ ടോസ്കാനോ, ഫ്രാൻസിസ്കോ ഹെർവ് (Agustín Toscano, Francisco Hervé) |
| ഛായാഗ്രഹണം | സെർജിയോ ആംസ്ട്രോങ് (Sergio Armstrong) |
| ചിത്രസംയോജനം | മരിയ ജോസ് സലാസർ (María José Salazar) |
| നിർമ്മാണം | ഫെലിപ്പ് എഗാന, ഡാനിയേല റാവിയോള (Felipe Egaña, Daniela Raviola) |
അഭിനേതാക്കൾ (Cast)
കാറ്റലിന സാൻചെസ് (Katalina Sánchez), ഫ്രാൻസിസ്കോ മെലോ (Francisco Melo), മാതിയസ് കാറ്റലാൻ (Matías Catalán).
സംവിധായകനെക്കുറിച്ച് (Director’s Profile)
ചിലിയൻ ചലച്ചിത്രകാരനായ ജുവാൻ ഫ്രാൻസിസ്കോ ഒലിയയുടെ ആദ്യ ഫീച്ചർ സിനിമയാണിത് ‘ബിറ്റർ ഗോൾഡ്’. പരമ്പരാഗത അധികാര ഘടനകളെ ചോദ്യം ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനാണ് ജുവാൻ ഫ്രാൻസിസ്കോ ഒലിയ.




കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


