
2023-ൽ ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയ ‘തടവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബീന ഇത്തവണയും കേരള രാജ്യാന്തര ചലചിത്രമേളയുടെ ഭാഗമായി. തടവ്’ അഭിനയ ജീവിതത്തിൽ വലിയ ആത്മവിശ്വാസം നൽകിയ സിനിമയാണെന്നും ഐഎഫ്എഫ്കെ ആസ്വാദകരുടെ ഊഷ്മളമായ കൂടിച്ചേരലിൻ്റെ ഇടമാണെന്നും ബീന പറയുന്നു. ഒരുപാട് പുതിയ മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിയുന്ന വേദിയാണ് ഐ.എഫ്.എഫ്.കെ. ആളുകൾ നമ്മളെ തിരിച്ചറിയുമ്പോൾ സന്തോഷം തോന്നുന്നു.
അതൊരു മനോഹരമായ അനുഭവമാണ്. പ്രേക്ഷകരുമായുള്ള നേരിട്ടുള്ള ഇടപെടലുകളും പ്രതികരണങ്ങളും തന്നെയാണ് മേളയെ പ്രത്യേകമാക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഈ വർഷം ഐ.എഫ്.എഫ്.കെയിൽ ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘മോഹം’ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. തടവ് എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം പുരസ്‌കാരം നേടിയ ഫാസിൽ റസാഖിന്റെ പുതിയ ചിത്രമാണ് മോഹം.സമകാലിക മലയാളം സിനിമ വിഭാഗത്തിലാണ് ഈ ചിത്രത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. മേളയുടെ രണ്ടാം ദിവസം തന്നെ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നിരുന്നു.
തന്റെ സിനിമാ യാത്രയിൽ ‘തണൽ’ എന്ന ആദ്യ സിനിമ തന്നെയാണ് വഴിത്തിരിവ്. ആദ്യ ചിത്രത്തിലൂടെ തന്നെ അംഗീകാരം ലഭിച്ചത് വലിയ സന്തോഷമായിരുന്നുവെന്നും, ജിയോ ബേബി, ശ്രുതി ശരണ്യ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതാണെന്നും അവർ പറഞ്ഞു. തന്റെ സിനിമാ യാത്രയിൽ ‘തടവ്’ എന്ന ആദ്യ സിനിമ വഴിത്തിരിവായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ജിയോ ബേബി, ശ്രുതി ശരണ്യ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതാണെന്നും അവർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

