കാത്തിരിപ്പിന്റെ കഥ | നിപിൻ നാരായണൻ അഭിമുഖം

Nipin narayanan Interview

മുപ്പതാമത് ഐഎഫ്എഫ്കെയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാത്തിരിപ്പ്. നിപിൻ നാരായണൻ സംവിധാനം ചെയ്ത സിനിമ മലയാളം സിനിമ ടുഡേ വിഭാ​ഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. സംവിധാകൻ നിപിൻ നാരായണനും സിനിമയുടെ പ്രവർത്തകരും കൈരളി ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

വ്യത്യസ്തമായ അനുഭവം നൽകുന്ന ഇത്തവണത്തെ ഐഎഫ്എഫ്കെ

വളരെ വ്യത്യസ്തമായിട്ടുള്ള അനുഭവമാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ നിന്ന് ലഭിക്കുന്നത്. കാരണം ഇത്രയും നാൾ ഡെലിഗേറ്റ് ആയിട്ടായിരുന്നു ചലച്ചിത്രമേളയിൽ പങ്കെടുത്തിരുന്നത്. അന്നുമുതലുള്ള ആ​ഗ്രഹമായിരുന്നു സ്വന്തം സിനിമ ഇവിടെ വരുന്ന ഓഡിയൻസിന്റെ കാണണം എന്നുള്ളത്. രണ്ട് ക്യാരക്ടേഴ്സ് മാത്രമുള്ള കോൺവർസേഷനിലൂടെയാണ് സിനിമ ബിൽഡ് ചെയ്യുന്നത്. അല്പം ഒരു പരീക്ഷണ സ്വഭാവത്തിലുള്ള ഒരു സിനിമയാണ്. നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിലെ എഴുത്തും സിനിമയിലെ ഡയലോ​ഗ്സും

ഒരു പാട് വരികളൊന്നുമില്ലാതെ മിനിമൽ രീതിയിലാണ് സോഷ്യൽ മീഡിയയിൽ എഴുതുന്നത്. സിനിമ കോൺവർസേഷനിലൂടെയാണ് ബിൽഡ് ചെയ്യുന്നത്. രണ്ട് ക്യാരക്ടേഴ്സ് തമ്മിൽ സംസാരിച്ചുകൊണ്ടാണ് സിനിമ വികസിക്കുന്നത്. സോഷ്യൽമീഡിയയിലെ എഴുത്തും ഈ സിനിമയുടെ എഴുത്തും വേറെ വേറെ രീതിയിലാണ്. നാച്ചുറൽ ആയിട്ട് വന്നിട്ടുള്ള ഒരു തോട്ട് പ്രോസസിൽ നിന്നാണ് ഡയലോ​ഗ് ബിൾഡ് ചെയ്തിട്ടുള്ളത്. ഒരാൾ ഒരു കാര്യം പറയുന്നു അതിനോട് അടുത്ത ക്യാരക്ടർ എങ്ങനെയായിരിക്കും റിയാക്ട് ചെയ്യുക എന്നത് അങ്ങനെ കുറച്ചധികം എഴുത്ത് വേണ്ടിവന്ന ഒരു പ്രോസസ് ആണ് ഈ സിനിമയുടെ എഴുത്ത്.

സിനിമയിലെ ബിംബങ്ങൾ

സിനിമയിലുള്ള കുറെ എലമെന്റ്സ് ആ ലൊക്കേഷനിൽ നിന്ന് കിട്ടിയതാണ്. ക്യാരക്ടറിനെ കുറിച്ചും ക്യാരക്ടർ ജീവിക്കുന്ന സ്പേസിനെ കുറിച്ചും അയാളുടെ ഒരു മാനസികാവസ്ഥയെ കുറിച്ചും ഒരു ധാരണ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് സമയത്ത് വീടിന്റെ അകത്ത് ക്യാരക്ടർ ആ വീട്ടിൽ ജീവിക്കുന്നത് പോലെ കുറെ ജീവികളെ കൂടി കാണാൻ പറ്റി. ലൊക്കേഷന്റെ ഒരു പ്രത്യേകതയായിരുന്നു അത്. വീടിനകത്ത് ഉണ്ടായിരുന്ന ജീവികളുടെ സ്വഭാവവും ക്യാരക്ടറിന്റെ സ്വഭാവമായി സാമ്യത തോന്നി. അത് ക്യാപ്ച്ചർ ചെയ്യുകയും എഡിറ്റ് ചെയ്ത സമയത്ത് സിനിമയിലേക്ക് യോജിപ്പിക്കാനും സാധിച്ചു.

മിനിമൽ ബജറ്റും സിനിമയും

ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള കുറെ നാൾ അനുഭവിച്ചു. രു വീട് കിട്ടി അതിനെ സിനിമക്ക് അനുയോജ്യമാക്കി മാറ്റണമായിരുന്നു. ഫിസിക്കൽ അധ്വാനവും ക്രിയേറ്റീവ് അധ്വാനവും എല്ലാം ഞങ്ങൾ തന്നെയാണ് ചെയ്തത്. ബജറ്റിന്റെ ലിമിറ്റേഷൻ ഉണ്ടായതുകൊണ്ട് ഫിസിക്കൽ അധ്വാനം കുറച്ചധികം നമുക്ക് തന്നെ ചെയ്യേണ്ടി വന്നു. ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടും ബന്ധുക്കളുടെ അടുത്ത് നിന്ന് കടം വാങ്ങിയിട്ടും ഒക്കെയാണ് ഈ സിനിമ ഉണ്ടായി വന്നത്. ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാൻ ഞങ്ങൾ തയ്യാറായിട്ടില്ല. ടെക്നിക്കൽ ക്വാളിറ്റിയും ഉണ്ടാവണം എന്ന് നിർബന്ധമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News