IFFK സിനിമാ വിലക്ക്: കേരളം ഒറ്റക്കെട്ടായി നിന്നതുകൊണ്ട് മാത്രമാണ് സിനിമകൾ പ്രദർശിപ്പിക്കാനായതെന്ന് റസൂൽ പൂക്കുട്ടി

RASOOL POOKUTTY

ഐഎഫ്എഫ്കെയുടെമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. തൻ്റെ വിദേശ അസൈൻമെൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവൺമെൻ്റിനെ കൃത്യമായി അറിയിച്ചിട്ടാണ് ചുമതല ഏറ്റെടുത്തതെന്നും, ഡൽഹിയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് എല്ലാ തീരുമാനങ്ങളും കൃത്യസമയത്ത് എടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ലണ്ടനിൽ സിനിമാ വർക്കിലാണെന്നും, അതിനായുള്ള വർക്ക് വിസ തൻ്റെ പേരിലാണ് എടുത്തിരിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു. അതുകൊണ്ട് അവസാന നിമിഷം ഫെസ്റ്റിവലിന് വേണ്ടി മാറാൻ കഴിയില്ലെന്ന അസൗകര്യം അറിയിച്ച ശേഷമാണ് താൻ സ്ഥാനം ഏറ്റെടുത്തത്. എല്ലാ ദിവസവും 15 മുതൽ 20 വരെ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഇവിടെ നടക്കുന്ന കാര്യങ്ങൾ മിനിറ്റ് ബൈ മിനിറ്റ് അറിഞ്ഞുകൊണ്ടിരുന്നു.

ALSO READ: നടിയെ ആക്രമിച്ച കേസ്: ശിക്ഷ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് രണ്ടു പ്രതികൾ

തൻ്റെ ഭാഗത്തുനിന്ന് ഒരു നിരുത്തരവാദപരമായ നീക്കം ഉണ്ടായി എന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ തുടങ്ങിയതിന് ശേഷം താൻ ഉറങ്ങിയിട്ടില്ല. രാത്രി അവിടുത്തെ സമയം മൂന്ന് മണിക്കും നാല് മണിക്കും അഞ്ച് മണിക്കും ഒക്കെ താൻ കേന്ദ്ര ഗവൺമെൻ്റിൻ്റെ മന്ത്രിമാരുമായും ബ്യൂറോക്രസിയുമായും സംസാരിച്ച് ഓരോ നൂലാമാലകളും മാറ്റിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ചെയർമാൻ എന്ന നിലയിൽ ഒരു അക്കാദമിയുടെ എല്ലാ ഫങ്ഷനിങ്ങിലും എടുക്കേണ്ട ഡിസിഷൻ മേക്കിങ് കൃത്യ സമയത്തും സമയത്തിനു മുൻപായും എടുത്തിട്ടുണ്ട്,.

IFFK-യുടെ ഈ എഡിഷനിൽ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധി സിനിമകളുടെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ടതായിരുന്നു. മുൻ വർഷങ്ങളിൽ ഫിലിം മേക്കേഴ്സിനെ ബിസിനസ് വിസയിലാണ് നമ്മൾ അപ്ലൈ ചെയ്യാറ്. എന്നാൽ ഇത്തവണ ഐബിയിൽ (IB) നിന്ന് വന്ന നോട്ടീസിൽ, എല്ലാ അന്താരാഷ്ട്ര ഡെലിഗേറ്റ്സും ‘കോൺഫറൻസ്’ അല്ലെങ്കിൽ ‘സിംപോസിയം’ വിസ കാറ്റഗറിയിൽ മാത്രമേ വരാൻ പാടുള്ളൂ എന്ന് കർശന നിർദ്ദേശം നൽകി. കോൺഫറൻസ് വിസക്ക് അപേക്ഷിക്കുന്നത് വലിയ നൂലാമാലയാണെന്നും, അതിന് കാലതാമസം വരുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ വിസ ലഭിക്കുന്നതിന് മുന്നോടിയായി പൊളിറ്റിക്കൽ ക്ലിയറൻസ് ആവശ്യമായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചത് ഡിസംബർ രണ്ടാം തീയതി മാത്രമാണ്. ഒരവസരത്തിൽ, 35 ഡെലിഗേറ്റ്സും എത്തിച്ചേരില്ല എന്നൊരു സാഹചര്യം വന്നപ്പോൾ, ദുബായിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന താൻ നേരിട്ട് ഡൽഹിയിൽ പോയി സംസാരിച്ചു.

പൊളിറ്റിക്കൽ ക്ലിയറൻസിന് ശേഷം ക്യൂറേറ്റ് ചെയ്ത സിനിമകളുടെ ലിസ്റ്റ് ഡിസംബർ മൂന്നാം തീയതി സമർപ്പിച്ചു. എന്നാൽ മൂന്നാമത്തെ ദിവസം, 187 സിനിമകൾക്കും പ്രദർശനാനുമതി തരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഐഎൻപി (I&B) മന്ത്രാലയം നോട്ടീസ് നൽകി. ഇത് ഫെസ്റ്റിവൽ പോലും നടക്കുകയില്ല എന്നൊരു അവസ്ഥയായിരുന്നു.

പിന്നീട് ഹയർ ബ്യൂറോക്രസി, മന്ത്രിമാർ, ഡോക്ടർ ശശി തരൂർ എന്നിവരുമായി നിരന്തര സമ്പർക്കം പുലർത്തിയ ശേഷമാണ് സിനിമകൾ ബാച്ച് ബൈ ബാച്ച് ആയി റിലീസ് ചെയ്തു കിട്ടിയത്. വാക്കാലുള്ള അനുമതിക്ക് വിരുദ്ധമായി റിട്ടേൺ ഓർഡറിൽ മാറ്റം വന്നതിനാലാണ് ഒരു ദിവസം നാല് ഷോ ക്യാൻസൽ ചെയ്യേണ്ടി വന്നത്.

കേരള സർക്കാർ ഒരു ശക്തമായ രാഷ്ട്രീയ നിലപാട് എടുത്തതാണ് പ്രതിസന്ധി പരിഹരിക്കാൻ നിർണ്ണായകമായത്,. “എന്തു വന്നാലും ഈ സിനിമകൾ കാണിക്കും” എന്ന രാഷ്ട്രീയ നിലപാട് എടുത്തതുകൊണ്ട് മാത്രമാണ്, ബാക്കിയുള്ള 19 സിനിമകളിൽ 12 സിനിമകളും ഒറ്റ രാത്രികൊണ്ട് അവർ ക്ലിയർ ചെയ്തു നൽകിയത്,. സിനിമ ക്ലിയർ ചെയ്യാത്തതിന് ഒരു കാരണവും ഐഎൻബി ഔദ്യോഗികമായി പറയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഇഎയിലേക്ക് (MEA) ലിസ്റ്റ് പോകാനുണ്ടായ കാലതാമസം ബ്യൂറോക്രസിയുടെ വീഴ്ചയാണെന്നും, താൻ 10 മണിക്കൂറോളം വെയിറ്റ് ചെയ്ത ശേഷമാണ് ഡോക്ടർ ശശി തരൂർ വഴി ഡോക്ടർ ജയശങ്കറുമായി സംസാരിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഐആൻബി (I&B) ലിസ്റ്റ് ഫോർവേർഡ് ചെയ്തില്ലെന്ന് മന്ത്രി അറിയിച്ചെന്നും, ഞായറാഴ്ച കഴിഞ്ഞ് ലിസ്റ്റ് പോയത് തിങ്കളാഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News