അധിനിവേശ ശക്തികൾ ചരിത്രത്തിൻ്റെയും ഭൂമിയുടെയും അവകാശികളായി മാറുന്ന ദുരവസ്ഥയെ വിമർശിക്കുന്ന പാപ്പ ബുക്ക

Papa Buka IFFK 2025

REVIEW

ഡോ. ബിജുവിൻ്റെ പാപ്പ ബുക്ക തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ്. ചരിത്രത്തിൽ നഷ്ടപ്പെടുകയോ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയോ ചെയ്യുന്ന അനവധി സംഭവങ്ങളും വ്യക്തികളും ഉണ്ടാവും. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് യാദൃശ്ചികമായി മനസ്സിലാക്കിയ ചില വിവരങ്ങൾ തേടിയുള്ള ഡോ ബിജുവിൻ്റെ യാത്രയാണ് ഇങ്ങനെയൊരു ചിത്രത്തിലേക്കെത്തിയത്. പൂർണ്ണമായി ഫിക്ഷൻ എന്ന നിലയിൽ അല്ല ഡോക്യുഫിക്ഷൻ എന്ന നിലയിൽ ആണ് ഈ ചിത്രം പരിഗണിക്കപ്പെടേണ്ടത് എന്നു തോന്നുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ്റെ പട്ടാളക്കാരായി 250 ഇന്ത്യാക്കാർ പാപുവ ന്യൂ ഗിനിയയിൽ പങ്കെടുക്കുകയും കൊല്ലപ്പെടുകയും ചെയ്തു. ഈ വസ്തുതയാണ് ഡോക്യുഫിക്ഷൻ ആയി ഹൃദ്യമായി ചിത്രീകരിച്ചിട്ടുള്ളത്. ലോകമാകെ ഇങ്ങനെ സാമൂഹ്യ ജീവിതത്തിൽത്തന്നെ അവഗണിക്കപ്പെടുനന്ന ജനവിഭാഗങ്ങൾ എല്ലായിടത്തുമുണ്ട് എന്ന വിഷയമാണ് ഇതിൽ ഉയർത്തിക്കാട്ടുന്ന പ്രമേയം.

Also Read: അടിയന്തരാവസ്ഥ, ആണധികാരം: തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്

മറ്റൊന്ന് നാം ആദിവാസികളെന്നും ഗോത്രവർഗക്കാരെന്നും പറഞ്ഞ് ഒഴിവാക്കുന്ന അടിസ്ഥാന ജനതയാണ് ഈ ഭൂമിയുടെ യഥാർഥ അവകാശികൾ എന്ന് ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നു എന്നതും ശ്രദ്ധേയമാണ്. പ്രമാണികളായി വരുന്ന അധിനിവേശ ശക്തികൾ ചരിത്രത്തിൻ്റെയും ഭൂമിയുടെയും അവകാശികളായി മാറുന്ന ദുരവസ്ഥയെ ചിത്രം വിമർശ വിധേയമാക്കുന്നു. വനങ്ങൾ നിറഞ്ഞ ഗോത്രവർഗക്കാരുടെ ഗിനിയയെ വിശദമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്.

അപാരമായ സൗന്ദര്യത്തിൽ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫി പ്രശംസ അർഹിക്കുന്നു. പാപുവ ന്യൂ ഗിനിയയിൽ നിന്നുള്ള ആദ്യത്തെ ഓസ്കാർ എൻട്രിയായി ഈ ചിത്രം വാർത്തയിൽ സ്ഥാനം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News