യുലിയുടെ പ്രതികാരം; ദൃശ്യവിരുന്നൊരുക്കി മിഡ്നൈറ്റ് ത്രില്ലർ; ‘ദി ബുക്ക് ഓഫ് സിജിൻ ആൻഡ് ഇലിയിൻ’

The Book of Sijjin and Illiyyin

പ്രമേയത്തിൽ വ്യത്യസ്തതകളില്ലായിരുന്നെങ്കിലും പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കിയ മിഡ്നൈറ്റ് ത്രില്ലർ ആയിരുന്നു ദി ബുക്ക് ഓഫ് സിജ്ജി‍ൻ ഇല്ലില്ലിൻ. നിശാഗന്ധിയിൽ പ്രദർശിപ്പിച്ച ഹൊറർ ചിത്രം കാണാൻ നിരവധിപ്പേർ എത്തിയിരുന്നു. എല്ലാവർക്കും സുപരിചിതമായ ഇതിവൃത്തവും പ്രവചിക്കാവുന്ന ക്ലൈമാക്സുമാണെങ്കിലും ചിത്രം പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് തന്നെയായിരുന്നു. ചിത്രത്തിൽ രണ്ടാനമ്മയുടെ ക്രൂരതകളും അതുമായി ബന്ധപ്പെട്ട് കുട്ടിക്കുണ്ടാവുന്ന വൈരാഗ്യവുമാണ് പ്രമേയമാക്കിയിരിക്കുന്നത്.

മേക്കിങ് കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. യുലിയുടെ മാതാപിതാക്കളെ രണ്ടാനമ്മ പൈശാചികമായി കൊല ചെയ്യുന്നു. അറപ്പുളവാക്കുന്ന, ഭയപ്പെടുത്തുന്ന ഷോട്ടുകളിലൂടെ തന്നെയാണ് ചിത്രം ആരംഭിക്കുന്നത്. തന്നെ ‘തന്തയില്ലാത്തവൾ’ എന്ന് നിരന്തരം അധിക്ഷേപിച്ച രണ്ടാനമ്മയോടുള്ള യുലിയുടെ പ്രതികാരത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

രണ്ടാനമ്മയുടെയും കുടുംബത്തിന്റെയും നിരന്തരമുള്ള അധിക്ഷേപവും പീഡനവും യുലിയെ അവരെ നശിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. അതിനായി അവർ ലൈംഗികതയും ബ്ലാക്ക് മാജിക്കും ഉപയോഗപ്പെടുത്തുന്നു. കുടുംബത്തിലെ ഓരോരുത്തരെ വേട്ടയാടുമ്പോ‍ഴു‍ള്ള സന്തോഷം യുനിത സിറേഗർ എന്ന നടി അതിഗംഭീരമായി അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്. അഭിനയം കൊണ്ട് ചിത്രത്തിലെ ഒരോരുത്തരും ഒന്നിനൊന്ന് മികച്ച് നിൽക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

Also Read- ഉള്ളുലയ്ക്കുന്ന ‘ഹോംബൗണ്ട്’; ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറ

പ്രേക്ഷകരെ പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതം കൊണ്ടും അത്രയേറെ അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾകൊണ്ടും സിനിമ സമ്പന്നമാണ്. യുലിയുടെ പ്രതികാരം യുലിയെത്തന്നെ കാർന്ന് തിന്നുന്നു. ഹദ്ര ദേങ് റാട്ടുവും തിരക്കഥാകൃത്ത് ലെലെ ലൈലയും ചേർന്ന് സംവിധാനം ചെയ്ത “സിജ്ജിൻ” എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഈ ചിത്രം. സീക്ക്വലെന്ന് തോന്നാത്ത തരത്തിലാണ് ഈ ചിത്രത്തിന്റെ മേക്കിങ്ങ്. ഏതൊരു ഹൊറർ സിനിമയുടെ ക്ലൈമാക്സ് പോലെ ഈ ചിത്രത്തന്റെ അവസാനവും പ്രേക്ഷകന് പ്രവചിക്കാൻ ക‍ഴിയുമെന്നതും ചിത്രത്തിനെ സാധാരണ പ്രേത സിനിമയിലേക്ക് ചുരുക്കുന്നു.

ഐഎഫ്എഫ്കെ സമഗ്ര കവറേജ്

മുപ്പതാമത് ഐഎഫ്എഫ്കെയിൽ മിഡ്നൈറ്റ് സ്ക്രീനിങ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഇന്തോനേഷ്യയിൽനിന്നുള്ളതാണ്.

ഐഎഫ്എഫ്കെ പ്രത്യേക പേജ്

ഐഎഫ്എഫ്കെ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News