പേയില്ലാത്ത പട്ടിയും പേ പിടിച്ച ലോകവും: പെണ്ണും പൊറാട്ടും

Pennum Porattum Review

രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പോറാട്ടും ആഴത്തിൽ പുരുഷാധിപത്യ സാമൂഹിക ഘടനകളിൽ സ്ത്രീകൾ ഉയർത്തുന്ന പ്രതിരോധത്തെ അന്വേഷിക്കുന്ന ഒരു മലയാള സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം, ദൈനംദിന അടിച്ചമർത്തലുകൾ സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നും, ശാന്തമായ എതിർപ്പുകൾ ക്രമേണ കൂട്ടായ ശക്തിയായി മാറുന്നതും അത് വ്യക്തിസ്വാതന്ത്ര്യത്തെ വരെ ഹനിക്കുന്നതും സിനിമയിൽ അവതരിപ്പിക്കുന്നു. പൊറാട്ട് നാടകങ്ങളുടെ പശ്ചാത്തലത്തിൽ തന്നെ സാമൂഹിക പ്രശ്നങ്ങൾ അതിനാടകീയതയുടെ പിൻബലത്തിൽ ഹാസ്യാത്മകമായി ആവിഷ്കരിക്കുകയാണ് സിനിമ.

പ്രധാന സ്ത്രീ കഥാപാത്രത്തിന്റെ പോരാട്ടങ്ങൾ ഇരയായിത്തീരാതെ ആത്മഗൗരവത്തോടെ ചിത്രീകരിക്കുന്നു. സാമൂഹിക യാഥാർഥ്യങ്ങൾ സ്വയം സംസാരിക്കാനിട നൽകുന്ന സത്യസന്ധതയാണ് ചിത്രത്തിന്റെ പ്രധാന ശക്തി. പെണ്ണും പോറാട്ടും വെറും സംഘർഷകഥയല്ല; ലിംഗം, അധികാരം, അതിജീവനം എന്നിവയെക്കുറിച്ചുള്ള സത്യസന്ധമായ ഒരു പ്രതിഫലനമാണ്.

Also Read: അന്യഗ്രഹജീവികളോ അതോ വെറും കോൺസ്പിറസിയോ? കുഴപ്പിക്കുന്ന ‘ബുഗോണിയ’

സിനിമ കണ്ടു ഇറങ്ങുന്നവന്റെ മനസ്സിൽ ഉയരുന്ന ചില പ്രധാനപ്പെട്ട ചോദ്യങ്ങളും ഉണ്ട് ആരാണ് യഥാർത്ഥത്തിൽ മൃഗം. നമ്മളുടെ ചിന്തകളെ രീതികളെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരിടത്ത് എന്തിനാണ് കടിച്ചു തൂങ്ങി നിൽക്കുന്നത് അത്രമേൽ വിശാലമായി പരന്നുകിടക്കുന്ന ഈ ഉരുണ്ട ഭൂമിയിൽ നമുക്ക് വേണ്ടത്ര ഇടങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നൂടെ എന്ന ചോദ്യങ്ങൾ. സാമൂഹിക കെട്ടുപാടുകൾക്ക് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്ന മനുഷ്യർക്കെല്ലാം ഭ്രാന്താണ് അഥവാ ‘പേ’യാണ് എന്ന് പറഞ്ഞ് വെക്കുന്നുണ്ട് സിനിമ.

മുഴുവനായി തുടച്ചു നിൽക്കാത്ത സാമൂഹിക പ്രശ്നങ്ങളുടെ ഒരു കനലെങ്കിലും മിച്ചമുണ്ടെങ്കിൽ അതൊരു കാട്ടുതീ ആയി മാറാതിരിക്കില്ല എന്ന പച്ചയായ സത്യവും ഉണ്ട് സിനിമയിൽ. ഒരു നിമിഷം പോലും ചിന്തയോ കണ്ണോ എടുക്കാൻ കഴിയാത്ത തരത്തിലേക്ക് ‘പട്ടട’ എന്ന സിനിമയിലെ സാങ്കല്പിക ലോകത്ത് നമ്മളെ തളച്ചിടുന്നുണ്ട് സംവിധായകൻ.

ഐഎഫ്എഫ്കെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാൻ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News